Lifestyle

അടുക്കളയില്‍ നിങ്ങള്‍ ഉപയോഗിക്കുന്നത് സ്റ്റീല്‍ സ്‌ക്രബറാണോ? എന്നാല്‍ ഇക്കാര്യം ശ്രദ്ധിക്കൂ

അടുക്കളയിലെ പാത്രങ്ങള്‍ പെട്ടെന്ന് വൃത്തിയാക്കി എടുക്കാന്‍ ഏറ്റവും ഉപകാരപ്പെട്ടതാണ് സ്റ്റീല്‍ സ്‌ക്രബറുകള്‍. സ്പോഞ്ച് സ്‌ക്രബര്‍ ഉണ്ടെങ്കിലും കരിപ്പിടിച്ച് പാത്രങ്ങള്‍ വെട്ടിതിളങ്ങാന്‍ സ്റ്റീല്‍ സ്‌ക്രബര്‍ തന്നെയാണ് ഏറ്റവും നല്ലത്. എന്നാല്‍ വളരെ കൃത്യമായ രീതിയില്‍ വേണം ഉപയോഗിക്കാന്‍.

സ്റ്റീല്‍ സ്‌ക്രബര്‍ ഉപയോഗിക്കുന്നത് പാത്രങ്ങളിലെ അഴുക്ക് വേഗം കളയാനായി സഹായിക്കുമെങ്കിലും നോണ്‍സ്റ്റിക് പാത്രങ്ങള്‍, ഗ്ലാസ് എന്നിവയില്‍ സ്റ്റില്‍ സ്‌ക്രബര്‍ ഉപയോഗിക്കുമ്പോള്‍ പോറല്‍ വീഴാറുണ്ട്. നോണ്‍സ്റ്റിക്കായുള്ള പാത്രങ്ങളില്‍ ഇത് ഉരച്ച് കഴുകുകയാണെങ്കില്‍ പെട്ടെന്ന് തന്നെ കോട്ടിങ് പോകുകയും ചെയ്യും. സ്റ്റീല്‍ ഉപകരണത്തില്‍ സ്റ്റീല്‍ സ്‌ക്രബര്‍ ഉപയോഗിക്കുന്നതും കാലക്രമേണ പാത്രത്തിനെ കേടുവരുത്താം..

ഒന്നോ രണ്ടോ പാത്രങ്ങള്‍ വൃത്തിയാക്കിയാല്‍ തന്നെ വളരെ വേഗം സ്‌ക്രബറിന്റെ പുതുമ നഷ്ടമാകും. അധിക ദിവസം ആകുമ്പോള്‍ പാത്രങ്ങളുടെയും മിക്സിയുടെയും ഇടയില്‍ സ്റ്റീല്‍ സ്‌ക്രബറിന്റെ ഭാഗങ്ങള്‍ കാണാം. എന്നാല്‍ കഴുകുമ്പോള്‍ സൂക്ഷിക്കണം. അതിനാല്‍ പുതുമ നഷ്ടപ്പെട്ടാല്‍ സ്‌ക്രബര്‍ മാറ്റാവുന്നതാണ്. ഉപയോഗിച്ചതിന് ശേഷം സ്‌ക്രബര്‍ നല്ലതുപോലെ കഴുകി ഉണക്കി സൂക്ഷിക്കണം.

ഇരുമ്പ് കത്തികള്‍ വളരെ തുരുമ്പെടുത്ത് പോകുന്നതായി കാണാം. അതിനെ പഴയ രൂപത്തിലേക്ക് മാറ്റിയെടുക്കാന്‍ ഇത്തരത്തിലുള്ള സ്റ്റീല്‍ വുളുകള്‍ മതിയാകും.

ചെറിയ കഷ്ണം സ്റ്റീല്‍ വുള്‍ എടുത്ത് തുരുമ്പിച്ച ഭാഗങ്ങളില്‍ ഉരസിയാല്‍ പെട്ടെന്ന് തന്നെ തുരുമ്പ് മാറുന്നതായി കാണുവാന്‍ സാധിക്കും.

നിങ്ങളുടെ ബാത്ത്റൂമില്‍ ഇടയ്ക്കിടെ ബ്ലോക്ക് ആകുന്നുണ്ടോ? വെള്ളം ഒഴുകി പോകുന്ന ദ്വാരത്തിന് മുകളിലായി കവര്‍ ചെയ്യുന്ന രീതിയില്‍ ഒരു സ്റ്റീല്‍ വുളിന്റെ കഷ്ണം മുറിച്ചു വച്ചാല്‍ മതിയാകും.അഴുക്കുകള്‍ നിറയുമ്പോള്‍ അതെടുത്ത് കളയാവുന്നതാണ്.