മിക്ക ആളുകളേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ് ചര്‍മ്മത്തിലെ എണ്ണമയം. സെബാസിയസ് ഗ്രന്ഥികള്‍ സ്രവിക്കുന്ന എണ്ണമയമുള്ള പദാര്‍ഥമായ സെബത്തിന്റെ അമിതമായ ഉല്‍പാദന ഫലമായാണ് എണ്ണമയമുള്ള ചര്‍മ്മം ഉണ്ടാകുന്നത്. കാര്യം സെബം നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കാനും മോയ്‌സ്ചറൈസ് ചെയ്യാനും സഹായിക്കുമെങ്കിലും അമിതമായ അളവില്‍ വരുമ്പോഴെല്ലാം അത് അടഞ്ഞ സുഷിരങ്ങള്‍ക്കും മുഖക്കുരുവിനും ഇടയാക്കും. ഈ പ്രശ്നത്തിന് നമുക്ക് ചില പരിഹാരങ്ങള്‍ എളുപ്പത്തില്‍ ചെയ്യാവുന്നതുമാണ്.
- കറ്റാര്‍വാഴ ജെല്‍ – കറ്റാര്‍വാഴ ചര്‍മത്തിന് മോയ്സ്ചറൈസറായും ചര്‍മത്തില്‍ ജലാംശം നല്‍കാനും എണ്ണ ഉത്പാദനം കുറയ്ക്കാനും സഹായിക്കും. രാത്രി ഉറങ്ങുന്നതിനു മുന്‍പ് ഉപയോഗിക്കുന്നത് മികച്ച ഫലം നല്‍കും.
- മുഖം കഴുകുക – മുഖം കൃത്യമായി കഴുകുക എന്നതാണ് എണ്ണ മയമുള്ള ചര്‍മമുള്ളവര്‍ ആദ്യം ചെയ്യേണ്ട കാര്യം. എണ്ണമയമുള്ള ചര്‍മമുള്ള പലരും ദിവസവും മുഖം കഴുകുന്നില്ല. ദിവസത്തില്‍ രണ്ടുതവണ എങ്കിലും മുഖം കഴുകണം. കഠിനമായ സോപ്പുകളോ ഫേസ് വാഷോ ഒഴിവാക്കുക. പകരം ഗ്ലിസറിന്‍ സോപ്പ് പോലുള്ള മൃദുവായ സോപ്പ് ഉപയോഗിക്കുക.
- ചെറുനാരങ്ങാ നീര് – ചെറുനാരങ്ങാനീരില്‍ സ്വാഭാവിക രേതസ് ഗുണങ്ങളുണ്ട്. ഇത് എണ്ണമയം കുറയ്ക്കാന്‍ സഹായിക്കും. നാരങ്ങാ നീര് ഡയറക്ട് ആയോ അല്ലെങ്കില്‍, ഒരു മുട്ടയുടെ വെള്ളയില്‍ അര നാരങ്ങയുടെ നീര് കലര്‍ത്തിയോ മുഖത്ത് പുരട്ടാവുന്നതാണ്. 10-15 മിനിറ്റ് നേരം വച്ചതിന് ശേഷം കഴുകി കളയുക.
- ക്ലന്‍സിങ്ങും ടോണറും -സാലിസിലിക് ആസിഡ് അല്ലെങ്കില്‍ ടീ ട്രീ ഓയില്‍ എന്നിവ അടങ്ങിയ ക്ലെന്‍സറുകള്‍ ഉപയോഗിക്കുന്നത് എണ്ണമയമുള്ളവര്‍ക്ക് മികച്ചതാണ്. ഒപ്പം എണ്ണമയം നിയന്ത്രിക്കാനും ചര്‍മ സുഷിരങ്ങള്‍ തുറക്കാനും സഹായിക്കുന്ന ചേരുവകള്‍ അടങ്ങിയ ടോണറുകള്‍ പരമാവധി ഉപയോഗിക്കുക.
- തേന്‍ – തേനില്‍ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയല്‍, ആന്റി ഓക്സിഡന്റുകളും ചര്‍മത്തിന് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു. യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ ചര്‍മത്തിന് നല്ല തിളക്കവും ഭംഗിയും നല്‍കാന്‍ ഇത് സഹായിക്കും. തേന്‍ മുഖത്ത് പുരട്ടി 10-15 മിനുട്ട് കഴിഞ്ഞ് കഴുകിക്കളയുന്നത് എണ്ണമയം കുറയ്ക്കാനും മുഖക്കുരു തടയാനും സഹായിക്കും.