Lifestyle

പതിവായി ലിപ്‌സ്റ്റിക് ഉപയോഗിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ?

അധരം സുന്ദരമാക്കാന്‍ ലിപ്‌സ്റ്റിക് ഉപയോഗിക്കുന്ന ശീലം നിങ്ങള്‍ക്കുണ്ടോ? അനുയോജ്യമായ നിറത്തിലുളള ലിപ്‌സ്റ്റിക് പുരട്ടി അനാകര്‍ഷകമായ ചുണ്ടുകളെപ്പോലും ആകര്‍ഷകമാക്കാന്‍ സാധിക്കും.

ലിപ്‌സ്റ്റിക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ…

നിത്യവും കളര്‍ പുരട്ടാന്‍ താല്പര്യമില്ലെങ്കില്‍ ലിപ്ബാം പുരട്ടിയും ചുണ്ടുകളെ മനോഹരമാക്കാം. സണ്‍ പ്രൊട്ടക്ഷന്‍ ഫാക്ടറുള്ള ലിപ്ബാം വേണം ഉപയോഗിക്കാന്‍. സ്‌ട്രോബറി, ചോക്ലേറ്റ് ഫ്‌ളേവറുകളില്‍ ലിപ്ബാം ലഭ്യമാണ്.

ചുണ്ടുകള്‍ക്കു നനവു പകരുന്നതിന് ലിപ്ബാം ഉപകരിക്കും. ലിപ് കളര്‍ ഉപയോഗിക്കുന്നതിനു മുന്നോടിയായി ലിപ്ബാം പുരട്ടാം. ഇത് ചുണ്ടുകള്‍ക്കു മൃദുത്വമാര്‍ന്ന പരിവേഷം നല്‍കും.

ചുണ്ടുകള്‍ക്ക് സമീപത്തായി ചുളിവുകള്‍ വീണിട്ടുണ്ടെങ്കില്‍ ലിപ്‌സ്റ്റിക് ഉപയോഗിക്കാതിരിക്കുക.

കടുത്ത നിറം ഇഷ്ടപ്പെടുന്നവര്‍ക്ക് വിറ്റാമിന്‍ ഇയും സിലിക്കോണും അടങ്ങിയ ക്രീമി ലിപ്‌സ്റ്റിക്കാണ് ഉത്തമം. ചുണ്ടുകള്‍ക്ക് തിളക്കവും മിനുസവും നല്‍കാന്‍ ഇത് സഹായിക്കും.

വാക്‌സ്, എണ്ണകള്‍, ഫാറ്റി ആല്‍ക്കഹോള്‍, കളറിംഗ് പിഗ്‌മെന്റ തുടങ്ങിയവയുടെ സമ്മിശ്ര രൂപമാണ് ലിപ്‌സ്റ്റിക്. ക്രീമി, മാറ്റ് തുടങ്ങി ലിക്വിഡ് രൂപത്തിലുളള ലിപ്‌സ്റ്റിക് ഉപയോഗിക്കുകയാകും സൗകര്യപ്രദം.