Health

എപ്പോഴും ദേഷ്യം വരാറുണ്ടോ? എങ്കിൽ കാരണമിതാകാം, സൂക്ഷിക്കണം!

പല വ്യക്തികളും ആവശ്യത്തില്‍ കൂടുതല്‍ ദേഷ്യപ്പെടുന്നത് നമ്മള്‍ കാണാറുണ്ട്. എന്നാല്‍ എപ്പോഴും ദേഷ്യം കാണിയ്ക്കുന്നത് നല്ല കാര്യമെന്ന് പറയാന്‍ സാധിയ്ക്കില്ല. ജീവിതശൈലീരോഗമായ ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ ഉള്ളതു കൊണ്ടും ഇത്തരത്തില്‍ ദേഷ്യം വരാന്‍ സാധ്യത ഉണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന ദേഷ്യം, സ്‌ട്രെസ്സ്, അസ്വസ്ഥത ഇതൊക്കെ ഉയര്‍ന്ന രക്തസമ്മര്‍ദം മൂലമാകാം. നിങ്ങള്‍ ദേഷ്യപ്പെടുമ്പോള്‍ ശരീരം സ്‌ട്രെസ്സ് ഹോര്‍മോണുകളുടെ പുറന്തള്ളുകയും ഇത് ഹൃദയമിടിപ്പ് വേഗത്തിലാകാന്‍ കാരണമാകുകയും ചെയ്യും.

മധ്യവയസ്സുള്ളവര്‍ക്കാണ് ഉയര്‍ന്ന രക്തസമ്മര്‍ദം വരാനുള്ള സാധ്യത കൂടുതല്‍. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജോലി സമ്മര്‍ദം, വീട്ടിലെ ചുമതലകള്‍, ജീവിതശൈലി എന്നിവയാണ് രോഗസാധ്യത കൂട്ടുന്നത്. ശരീരഭാരം അമിതമാണെങ്കില്‍ കുറയ്ക്കാന്‍ ശ്രമിക്കാം. പുകവലി ശീലം ഉണ്ടെങ്കില്‍ ഉപേക്ഷിക്കാം. ഉറക്കരീതികള്‍ കൃത്യമായി പിന്തുടരാം കൊളസ്‌ട്രോളും ബ്ലഡ് ഷുഗറും പതിവായി പരിശോധിക്കാം. എപ്പോഴും ദേഷ്യം വരുന്നുണ്ടെങ്കില്‍ രക്തസമ്മര്‍ദം കൂടുതലാണ് എന്ന് ശരീരം നല്‍കുന്ന സൂചനയാകാം. ഇതിനായി ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെ എന്നറിയാം.

പതിവാക്കാം പരിശോധനകള്‍ – വീട്ടില്‍ തന്നെയോ ഡോക്ടറുടെ അടുത്തു പോയോ പതിവായി ചെക്കപ്പ് നടത്താം.

ഈറ്റ് സ്മാര്‍ട്ട് – പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെയും ഉപ്പിന്റെയും ഉപയോഗം കുറയ്ക്കുക.

മദ്യപാനം നിയന്ത്രിക്കാം – മദ്യപാനവും കഫീന്റെ ഉപയോഗവും നിയന്ത്രിക്കാം. ഇവ അധികമായാല്‍ രക്തസമ്മര്‍ദം ഉയരാം.

സമ്മര്‍ദം നിയന്ത്രിക്കാം – ശ്വസനവ്യായാമങ്ങള്‍, ധ്യാനം ഇവ പരിശീലിക്കാം. അല്ലെങ്കില്‍ ശാന്തിയും സമാധാനവും സന്തുലനവും നല്‍കുന്ന ഇഷ്ടവിനോദങ്ങളിലേര്‍പ്പെടാം.

വ്യായാമം –  അളവിലെങ്കിലും ശാരീരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ബ്രിസ്‌ക് വോക്കിങ്ങ്, സൈക്ലിങ്ങ് ഇവ ചെയ്യാം.