നിങ്ങള്‍ക്കറിയാമോ എല്ലാ സമയത്തും ദാഹം അനുഭവപ്പെടുകയും വെള്ളം കുടിക്കാനായി തോന്നുകയും ചെയ്യുന്ന അവസ്ഥയാണ് പോളിഡിപ്സിയ. ഇടയ്ക്ക് ദാഹിക്കുന്നത് തീര്‍ത്തും സ്വഭാവികമാണ്. എന്നാല്‍ പോളിഡിപ്സിയ എന്ന അവസ്ഥ ഡയബറ്റിസ് മെലിറ്റസ്, ഡയബറ്റിസ് ഇന്‍സിപ്പിഡസ് തുടങ്ങിയ ഗുരുതര പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഈ അവസ്ഥയുണ്ടാകുന്നത് ശരീരത്തില്‍ നിന്നും ജലാംശം നഷ്ടമാകുന്നത് കാരണമാണ്. വായ വരളുക, മൂത്രശങ്ക എന്നിവയും ഇതിന് കാരണമാകും.
എപ്പോഴും ദാഹം അനുഭവപ്പെടുന്നത് അത്ര നല്ല സൂചനയല്ല. നിര്‍ജലീകരണവും അമിതമായ വിയര്‍പ്പും പോളിഡിപ്സിയയ്ക്ക് കാരണമാകുന്നു. ചര്‍മം , കണ്ണ്, വായ തുടങ്ങിയവ വരളുക, ക്ഷീണവും നിര്‍ജലീകരണത്തിന്റെ ലക്ഷണമാണ്. പ്രമേഹ രോഗികളിലും പോളിഡിപ്സിയയുടെ ലക്ഷണങ്ങളുണ്ടാകും. ഇലക്ട്രോലൈറ്റുകളുടെ അസന്തുലനം , പെരുമാറ്റ ശീലങ്ങളൊക്കെ ഇതിന് കാരണമാകും. കഫിന്റെ അമിതമായ ഉപയോഗം , പനി, വയറിളക്കം, ഛര്‍ദ്ദി, എന്നിവയും ഈ രോഗത്തിലേക്ക് നയിക്കാം.
ചില മരുന്നുകളുടെ സാന്നിധ്യവും ജലാംശം ശരീരത്തില്‍ നിന്നും കുറച്ച് ദാഹം ഉണ്ടാക്കുന്നു. ധാരളം ജലാംശം ശരീരത്തിലെത്തിക്കുകയെന്നതാണ് പോളിഡിപ്സിയ അകറ്റാനുള്ള വഴി. ധാരാളം വെള്ളം കുടിക്കുക രക്തത്തില്‍ പഞ്ചാരയുടെ അളവ് പരിശോധിക്കുക. ഭക്ഷണം കഴിക്കുമ്പോള്‍ ചെറിയ അളവ് മാത്രം വെള്ളം കുടിക്കാനായി ശ്രദ്ധിക്കണം.