പ്രഭാത ഭക്ഷണത്തിനോടൊപ്പം കാപ്പി കുടിക്കുന്നവര്‍ ഏറെയാണ്. ഒരുപാട് ആരോഗ്യ ഗുണങ്ങളുമുണ്ട് കാപ്പിക്ക്. ഇന്‍ഫ്ളമേഷന്‍ തടയുകയും, ഓക്സീകരണ സമ്മര്‍ദം കുറയ്ക്കുകയും ചെയ്യുന്ന കാപ്പി, ടൈപ്പ് 2 പ്രമേഹവും കാന്‍സറും വരാനുള്ള സാധ്യതയും കുറയ്ക്കുന്നു. എന്നാല്‍ കാപ്പിയോടൊപ്പം എന്ത് കഴിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും അവയുടെ ഏറ്റക്കുറച്ചിലുകള്‍.
പ്രഭാതഭക്ഷണത്തോടൊപ്പം പഴങ്ങളും ഒപ്പം കാപ്പിയും കുടിക്കാറുണ്ട് പലരും. എന്നാല്‍ കാപ്പിയോടൊപ്പം ഓറഞ്ചോ ഗ്രേപ്പ് ഫ്രൂട്ടോ കഴിക്കുമ്പോള്‍ ദഹനപ്രശനങ്ങള്‍ ഉണ്ടാകും. ഓക്കാനം, വയറു കമ്പിക്കൽ, നെഞ്ചെരിച്ചിൽ എന്നിവ ഇതുമൂലം ഉണ്ടാകും. ആദ്യം പഴങ്ങള്‍ കഴിക്കാനായി ശ്രദ്ധിക്കുക. അതിന് ശേഷം കുറെനേരം കഴിഞ്ഞ് മാത്രമേ കാപ്പി കുടിക്കാവൂ.
റെഡ് മീറ്റിനോടൊപ്പം കാപ്പി കുടിക്കാന്‍ പാടില്ല. ഇത് പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കും. രാവിലെ കാപ്പിയോടൊപ്പം പ്രോട്ടീന്‍ ധാരാളമായടങ്ങിയ ഭക്ഷണം കഴിക്കാം. പാലില്‍ കാപ്പി ചേര്‍ത്ത് നമ്മള്‍ കുടിക്കാറുണ്ട്. എന്നാല്‍ പാലില്‍ കാപ്പി ചേര്‍ക്കുമ്പോള്‍ അത് പോഷകങ്ങളുടെ ആഗിരണം 20 ശതമാനം കുറയ്ക്കുന്നു. ശരീരം ആഗിരണം ചെയ്യപ്പെടാത്ത കാല്‍സ്യം മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. ഇത് വൃക്കയില്‍ കല്ലിനും എല്ലു സംബന്ധമായ മറ്റ് രോഗങ്ങള്‍ക്കും കാരണമാകും.
ജങ്ക് ഫുഡുകളും വറുത്ത ഭക്ഷണങ്ങളും കാപ്പിയോടൊപ്പം കഴിക്കുന്നത് ഡിസ്ലിപ്പിഡെമിയയ്ക്ക് കാരണമാകും. കാപ്പിയോടൊപ്പം ഫ്രൈഡ് ചിക്കന്‍ പോലുള്ള കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കൂടി ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.