നല്ല മീന്‍കറി മണ്‍ചട്ടിയില്‍ വെച്ചതുണ്ടെങ്കില്‍ ഒരു പ്ലേറ്റ് ചോറുണ്ണാനായി മറ്റ് കറികളൊന്നും തന്നെ വേണമെന്നില്ലാ. കറി വെക്കുന്നതിന് മാത്രമല്ല ആരോഗ്യത്തിനും നമ്പര്‍വണ്‍ ആണ് നമ്മുടെ സ്വന്തം മണ്‍ചട്ടിയിലെ പാചകം. ഇതില്‍ നോണ്‍സ്റ്റിക്കിലെപ്പോലെ ദോഷകരമായ യാതൊരു കെമിക്കലുകളും ഇല്ല.
പുതുതായി വാങ്ങിയചട്ടികള്‍ ആദ്യം തന്നെ ചകിരി ഉപയോഗിച്ച് നന്നായി കഴുകണം. ആദ്യം ദിവസം വെള്ളമൊഴിച്ച് വെക്കണം. പിറ്റേ ദിവസം കഴുകി പുതിയ കഞ്ഞിവെള്ളം നിറയ്ക്കുക.രണ്ട് ദിവസം കൂടി ഇത് ആവര്‍ത്തിക്കാം. ഉള്ളിലും പുറത്തും നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക. പിന്നീട് 2 -3 മണിക്കൂര്‍ വെയിലത്ത് ഉണക്കുക. പിന്നീട് ചട്ടി അടുപ്പത്ത് വച്ച് 1-2 ടേബിള്‍സ്പൂണ്‍ അരച്ച തേങ്ങ ചേര്‍ത്ത് സ്വര്‍ണ്ണനിറമാകുന്നത് വരെ വഴറ്റുക. പിന്നീട് ഇതിലേക്ക് അല്‍പ്പം മഞ്ഞപൊടിയിട്ട് നിറയെ വെള്ളം ഒഴിക്കുക. തിളപ്പിച്ചതിന് ശേഷം സ്റ്റൗ ഓഫ് ചെയ്ത് ചട്ടി വെയിലത്ത് ഉണക്കുക. പിന്നീട് ഇത് നേരിട്ട് ഉപയോഗിക്കാനായി സാധിക്കും.
ചട്ടി കഴുകാനായി മെറ്റല്‍ സ്‌ക്രബ്ബര്‍ , സോപ്പ് എന്നിവയൊന്നും ഉപയോഗിക്കരുത്. വെജ്, നോണ്‍ വെജ് എന്നിവയ്ക്ക് വെവ്വേറെ കളിമണ്‍ പാത്രങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്. പാത്രങ്ങള്‍ അമിതമായി ചൂടാക്കുന്നത് വിള്ളലുകള്‍ ഉണ്ടാക്കുന്നതിന് കാരണമായേക്കാം.