Movie News

വിജയ്‌യും തൃഷയും ഡേറ്റിംഗില്‍? ജന്മദിനത്തില്‍ തൃഷ ഇട്ട ആശംസകളും സെൽഫിയും വൈറൽ

തെന്നിന്ത്യന്‍ നടന്‍ വിജയ് യുടെ ജന്മദിനവും അതില്‍ നടി തൃഷ ഇട്ട ആശംസകളും ശ്രദ്ധ പിടിച്ചുപറ്റിയത് പെട്ടെന്നായിരുന്നു. നടനുമായുള്ള ഒരു ഫോട്ടോയായിരുന്നു സോഷ്യല്‍ മീഡിയയില്‍ നടി പങ്കു വെച്ചത്. അത് പെട്ടെന്ന് വൈറലായി, ആരാധകര്‍ ആകാംക്ഷയോടെ പ്രതികരിക്കുകയും ഹാര്‍ട്ട് ഇമോജികള്‍ ഇടുകയും ചെയ്തു. ”ശാന്തം ഒരു കൊടുങ്കാറ്റിലേക്ക്, കൊടുങ്കാറ്റ് ശാന്തതയിലേക്ക്! ഇനിയും നിരവധി നാഴികക്കല്ലുകളിലേക്ക്. ” ഇങ്ങിനെയായിരുന്നു നടിയുടെ കുറിപ്പ്.

എക്സിലെ ആരാധകര്‍ വിജയ്ക്കൊപ്പമുള്ള തൃഷയുടെ വൈറല്‍ ഫോട്ടോ ഡീകോഡ് ചെയ്ത് ഡിറ്റക്ടീവ് മോഡിലേക്ക് പോയിരിക്കുകയാണ്. ഇരുവരും രഹസ്യപ്രണയത്തിലും ലിവിംഗ് ബന്ധത്തിലുമാണെന്ന കിംവദന്തി ഉയര്‍ത്തിയിരിക്കുകയാണ്. നടി പങ്കുവെച്ചിരിക്കുന്ന ഫോട്ടോ ഇരുവരും ഒരുമിച്ച് നടത്തിയ വിദേശയാത്രയില്‍ നിന്നുള്ളതാണെന്നും തൃഷയ്ക്കൊപ്പമുള്ള ഫോട്ടോയിലും വിമാനത്താവളത്തിലും വിജയ് അതേ ഷൂസ് തന്നെയാണ് ധരിച്ചിരിക്കുന്നതെന്നുമാണ് കണ്ടെത്തല്‍. വിജയ്യുടെ പുതിയ അപ്പാര്‍ട്ട്മെന്റില്‍ തൃഷ ഉണ്ടെന്ന് വരെ ആരാധകര്‍ സംശയിക്കുന്നു.

2005ലെ ബ്ലോക്ക്ബസ്റ്റര്‍ ഗില്ലി എന്ന ചിത്രത്തിലാണ് വിജയും തൃഷയും ആദ്യമായി ഒന്നിച്ചത്. അവരുടെ ഓണ്‍-സ്‌ക്രീന്‍ കെമിസ്ട്രി വളരെ മികച്ചതായിരുന്നു, ചിത്രത്തിന്റെ റീ-റിലീസ് പോലും ഹിറ്റായിരുന്നു. ആരാധകര്‍ ജോഡിയെ ഇഷ്ടപ്പെട്ടു. പിന്നീട് ആദി, തിരുപ്പാച്ചി, കുരുവി എന്നീ ചിത്രങ്ങളിലും ഇവര്‍ അഭിനയിച്ചു. എന്നിരുന്നാലും 2008 ന് ശേഷം, അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് നിര്‍ത്തി, അവരുടെ ഗില്ലി നാളുകള്‍ മുതല്‍ ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചില കിംവദന്തികള്‍ പരന്നിരുന്നു. തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നാണ് ഇരു താരങ്ങളും പറഞ്ഞത്.

15 വര്‍ഷത്തിന് ശേഷം, 2023 ല്‍ ലോകേഷ് കനകരാജിന്റെ ലിയോ എന്ന ചിത്രത്തിനായി അവര്‍ വീണ്ടും ഒന്നിച്ചു. വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം (ഗോറ്റ്) എന്ന സിനിമ ദളപതി വിജയ് മുഴുവന്‍ സമയ രാഷ്ട്രീയത്തില്‍ ചേരുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമാണെന്ന് വിശ്വസിക്കപ്പെടുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം തൃഷ ഈ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്നാണ് വിവരം. രംഗങ്ങളുടെ ചിത്രീകരണം ഇതിനകം പൂര്‍ത്തിയാക്കിയെന്നാണ് റിപ്പോര്‍ട്ട്, അതില്‍ ഒരു ഗാനവും ഉള്‍പ്പെടുന്നു.