Lifestyle

ഷേവ് ചെയ്യുന്ന ശരീരഭാഗങ്ങളില്‍ കറുപ്പ് നിറമാകുന്നുണ്ടോ ? നിസാരമായി പരിഹാരിക്കാം

ഷേവ് ചെയ്യുന്ന പുരുഷന്മാരും സ്ത്രീകളും ഒരുപോലെ അഭിപ്രായപ്പെടുന്ന കാര്യമാണ് ഷേവ് ചെയ്ത ഭാഗങ്ങളില്‍ കാണുന്ന കറുത്ത നിറം. വേദന ഓര്‍ക്കുമ്പോള്‍ വാക്‌സ് ചെയ്യാനും സാധിക്കില്ല. അതിനാലാണ് പലവരും ഷേവിങ്ങില്‍ അഭയം തേടുന്നത്.എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ കറുത്ത പാടുകള്‍ വരുന്നത് ഒരു പരിധി വരെ തടയാനായി സാധിക്കും.

മുഖത്തോ ശരീരത്തോ ഏത് ഭാഗത്താണ് ഷേവ് ചെയ്യുന്നതിന് മുമ്പ് അവിടെ ആദ്യം നന്നായി വൃത്തിയാക്കണം. കുളി കഴിഞ്ഞതിന് ശേഷംഷേവ് ചെയ്യുന്നതാവും ചര്‍മത്തിന് നല്ലത്. സോപ്പ് ഉപയോഗിച്ച് ഷേവ് ചെയ്യുന്നതിലൂടെ ചര്‍മം കൂടുതല്‍ വരണ്ടതായി മാറും.അതിനാല്‍ ഒരു നല്ല ഷേവിങ്ങ് ജെല്‍ ഉപയോഗിക്കുന്നത് പതിവാക്കുക. ജെല്‍ ഉപയോഗിക്കുന്നതിലൂടെ ചര്‍മം നല്ല മൃദുവായി സൂക്ഷിക്കാന്‍ സാധിക്കും.

മൂന്നാമതായി ഷേവിങ് സെറ്റ് ഉപയോഗിക്കുമ്പോള്‍ മോയ്‌സ്ച്വറൈസിങ് സ്‌ട്രൈപ്‌സ് ഉള്ളത് ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ മുടി വളരുന്ന അതേ ദിശയിലേക്ക് ഷേവ് ചെയ്യാനായി പ്രത്യേകം ശ്രദ്ധിക്കാം. ഒരേ റേസര്‍ ഉപയോഗിച്ച് വീണ്ടും വീണ്ടും ഷേവ് ചെയ്യുന്നത് കൂടുതല്‍ പ്രശ്‌നത്തിലാക്കും. റേസറിലുള്ള ബാക്ടീരിയയും മറ്റും അപകടകരമാണ്.

അടുത്തതായി ഷേവ് ചെയ്യതതിന് ശേഷം ബ്ലേഡ് വൃത്തിയായി കഴുകാനായി ശ്രദ്ധിക്കുക. വൃത്തിയായി കഴുകാതെ ഉപയോഗിക്കുന്നതിലൂടെ ഇന്‍ഫെക്ഷന് കാരണമാകും. ഷേവിങ്ങിന് ശേഷം മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കാന്‍ മറക്കരുത്.