Movie News

നടി തമന്ന വിവാഹിതയാകുന്നു; വരന്‍ നടന്‍ വിജയ്

തെന്നിന്ത്യന്‍ നടി തമന്നയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സൈബറിടത്ത് ചൂടുള്ള ചര്‍ച്ച. വിവാഹ തീയതിയടക്കം താരം ഉടന്‍ പുറത്തുവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയ് വര്‍മയാണ് വരന്‍. ഇരുവരും ഡേറ്റിങ്ങിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. പുതിയ സിനിമയായ ‘ലസ്റ്റ് സ്റ്റോറീസ് 2’വിന്റെ വിജയാഘോഷത്തില്‍‌ ഇരുവരും ഒന്നിച്ചെത്തിയിരുന്നു. ഇതോടെയാണ് ആരാധകര്‍ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചത്.

2025ല്‍ ഇരുവരും വിവാഹിതരായേക്കുമെന്നും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങിയെന്നുമുള്ള വാര്‍ത്തകള്‍ ചില തെലുങ്ക് മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിട്ടുണ്ട്. മാതാപിതാക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരിക്കും വിവാഹം. വിവാഹശേഷം താമസിക്കാനായി മുംബൈയില്‍ ഇരുവരും ആഢംബര അപ്പാര്‍ട്ടമെന്‍റ് വാങ്ങാനൊരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്. ‘ലസ്റ്റ് സ്റ്റോറീസ് 2’ ചിത്രീകരണ സമയത്താണ് ഇരുവരും പ്രണയത്തിലായത്.

ആഡംബര വാഹനങ്ങളുടെ ഒരു പരമ്പര ഭാട്ടിയയുടെ ഉടമസ്ഥതയിലുണ്ടെന്ന് ഓട്ടോബിസ്സിലെ ഒരു റിപ്പോർട്ട് വെളിപ്പെടുത്തുന്നു. 1.02 കോടി വിലമതിക്കുന്ന മെഴ്‌സിഡസ് ബെൻസ് GLE, 43.50 ലക്ഷം വിലമതിക്കുന്ന BMW 320i, 75.59 ലക്ഷം വിലമതിക്കുന്ന ലാൻഡ് റോവർ റേഞ്ച് റോവർ ഡിസ്‌കവറി സ്‌പോർട്, 29.96 ലക്ഷം വിലമതിക്കുന്ന മിത്സുബിഷി പജീറോ സ്‌പോർട്ട് എന്നിവ ഇതിൽ ഉൾപ്പെടുന്നു.