Lifestyle

അടുക്കള പാത്രങ്ങള്‍ വേഗം തുരുമ്പ് പിടിക്കുന്നുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി

അടുക്കള പാത്രങ്ങള്‍ തുരുമ്പ് പിടിച്ച് പോകുന്നത് പല അമ്മമാര്‍ക്കും വളരെ സങ്കടമാണല്ലേ. ശരിയായി പരിചരിക്കാത്തതും അമിതമായി ഉപയോഗിക്കുന്നതും ഇതിന് കാരണമാകുന്നു. ഒരുപാട് കാലം അലമാരയില്‍ വെറുതെ ഇരിക്കുന്ന പാത്രങ്ങള്‍ എന്തെങ്കിലും വിശേഷാവസരങ്ങളില്‍ എടുക്കുമ്പോഴായിരിക്കും പാത്രങ്ങള്‍ക്ക് തുരുമ്പ് പിടിച്ചിരിക്കുന്നത് പലരുടെയും കണ്ണില്‍പ്പെടുന്നത്. ഇത് വരാതിരിക്കാനായി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.

ഭക്ഷണമുണ്ടാക്കി ക്ഷീണിച്ചാലും വേഗത്തില്‍ പാത്രം വൃത്തിയാക്കുക. കാരണം ഒരുപാട് നേരം ഭക്ഷണം പാകം ചെയ്ത് പാത്രങ്ങള്‍ സിങ്കിലിടുന്നത് അതില്‍ തുരുമ്പുണ്ടാകുന്നതിന് കാരണമാകുന്നു. പാചകം ചെയ്ത പാത്രങ്ങള്‍ ചൂട് വെള്ളത്തില്‍ മുക്കി വയ്ക്കുകയാണെങ്കില്‍ തുരുമ്പ് പെട്ടെന്ന് ഉണ്ടാകാതിരിക്കാനായി സഹായിക്കുന്നു.

കാര്‍ബണ്‍ സ്റ്റീലോ ഇരുമ്പ് പാത്രങ്ങളോ ഉപയോഗിക്കുന്നവര്‍ കുറച്ച് അധികം ശ്രദ്ധ നല്‍കാനായി ശ്രമിക്കണം. ഇത്തരത്തിലുള്ള പാത്രങ്ങള്‍ കഴുകി വൃത്തിയാക്കി ഉണക്കിയതിന് ശേഷം എണ്ണ പുരട്ടി വെക്കണം. ഇത് ഈര്‍പ്പത്തിനെ കളയാനും തുരുമ്പില്ലാതെ ഇരിക്കാനും സഹായിക്കുന്നു. വെളിച്ചെണ്ണയോ വെജിറ്റബിള്‍ ഓയിലും പാത്രത്തില്‍ പുരട്ടിവെക്കാവുന്നതാണ്. പാത്രങ്ങള്‍ തുരുമ്പെടുക്കാതെയിരിക്കാനായി വിനാഗിരിയിലോ നാരങ്ങാവെള്ളത്തിലോ പാത്രങ്ങള്‍ കഴുകുന്നതായിരിക്കും നല്ലത്. ഇവ രണ്ടും അസിഡിറ്റി ഉള്ളതാണ്. തുരുമ്പിനെ അലിയിക്കാനായി സഹായിക്കുന്നു.

പാത്രങ്ങള്‍ എപ്പോഴും ഉണക്കി സൂക്ഷിക്കാനായി ശ്രദ്ധിക്കുക. പാത്രങ്ങള്‍ കഴുകിയതിന് ശേഷം ഉണക്കി സൂക്ഷിക്കുക. പൈപ്പ് തുറന്ന് വിട്ട് നന്നായി പാത്രങ്ങള്‍ കഴുകി അഴുക്ക് എല്ലാംകളഞ്ഞത്തിന് ശേഷം പാത്രങ്ങള്‍ ഈര്‍പ്പം അധികം ആവരണം ചെയ്യാതെ ടിഷ്യൂവോ ടവ്വലോ ഉപയോഗിച്ച് തുടച്ച് വൃത്തിയാക്കണം. ഷെല്‍ഫില്‍ സൂക്ഷിക്കുന്നതിന് മുമ്പ് അവ പൂര്‍ണമായും ഉണങ്ങാനായി ഫാനിന്റെ അടിയിലോ വെയിലത്തോ വയ്ക്കാം. ഈര്‍പ്പം തടയാനായി എണ്ണ തേക്കണം.

പാചകത്തിന് ഇരുമ്പ് പാത്രങ്ങളാണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരുപാട് നേരം അതില്‍ ദ്രാവകങ്ങള്‍ സൂക്ഷിക്കാതിരിക്കാനായി നോക്കൂക. അത് ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുകയും കുക്ക് വെയര്‍ വേഗത്തില്‍ തുരുമ്പെടുക്കാനായി ഇടയാക്കുകയും ചെയ്യും. ഇരുമ്പ് പാത്രത്തില്‍ തക്കാളി പോലുള്ളവയും ഉപ്പും അമ്ലതയും ഉള്ള ചേരുവകള്‍ പാകം ചെയ്തിട്ടുണ്ടെങ്കില്‍ വേഗം തന്നെ വൃത്തിയാക്കണം.

Leave a Reply

Your email address will not be published. Required fields are marked *