സഹിക്കാനാവാത്ത ആര്‍ത്തവ വേദന മൂലം കഴിയുന്ന പലവരും ഉണ്ട്. വേദന സംഹാരികളെയാണ് ആ സമയങ്ങളില്‍ പല സ്ത്രീകളും അഭയം തേടുന്നത്.എന്നാല്‍ ഇതിന്റെ അമിതമായ ഉപയോഗം പല ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിച്ചേക്കാം. വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ മുന്‍കരുതല്‍ എടുക്കാനായി മറക്കരുത്.
ഇബുപ്രോഫെന്‍ പോലുള്ള നോണ്‍- സ്റ്റിറോയിഡില്‍ ആന്റി – ഇന്‍ഫ്‌ളമേറ്ററി മരുന്നുകള്‍ അമിതമായി ഉപയോഗിക്കുന്നത് ദഹനനാളത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകാം. ഇതുമൂലം ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും അള്‍സര്‍, ഗ്യാസ്‌ട്രൈറ്റിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യാം. ഗുരുതര സാഹചര്യങ്ങളില്‍ രക്തസ്രാവവും ഉണ്ടാകാം. ഇത് ജീവന് തന്നെ ഭീഷണിയായേക്കും.
നോണ്‍ -സ്റ്റിറോയിഡല്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി മരുന്നുകളുടെ ദീര്‍ഘകാല ഉപയോഗം ഹൃദയാഘാതം , സ്‌ട്രോക്ക് എന്നിവയുടെ അപകടസാധ്യതയും വര്‍ധിപ്പിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം പോലുള്ള മറ്റ് ഘടകങ്ങള്‍ ഉള്ള സ്ത്രീകളിലും ഇത്തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത് അപകടത്തിന് വഴിയൊരുക്കും.അസറ്റാമിനൊഫെന്റെ അമിത ഉപയോഗം കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തെ ബാധിക്കും.ഡോക്ടറുടെ ശുപാര്‍ശയനുസരിച്ച് മാത്രം മരുന്നുകളുടെ ഡോസ് എടുക്കുക. നിര്‍ദേശിച്ച അളവിനെക്കാള്‍ അധികം കഴിക്കുന്നത് പാര്‍ശ്വഫലങ്ങള്‍ക്ക് വഴിയൊരുക്കും. അധികകാലം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അര്‍ത്തവ വേദന അധികമാണെങ്കില്‍ തീര്‍ച്ചയായും ഒരു വൈദ്യ സഹായം തേടണം.
അമിതമായി ആര്‍ത്തവ വേദന അനുഭവപ്പെട്ടാല്‍ ഹീറ്റ് തെറാപ്പി ഉപയോഗിക്കാം.ഹോട്ട് വാട്ടര്‍ ബാഗിലോ കുപ്പിലോ ചൂടുവെള്ളം ഒഴിച്ച് വയറ്റില്‍ അമര്‍ത്തി വെക്കുക. പതിവായി വ്യായാമം ചെയ്യുന്നത് ആര്‍ത്തവ വേദനയുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും. വ്യായാമം രക്തയോട്ടം വര്‍ധിപ്പിക്കും ശരീരത്തിലെ സ്വാഭാവിക വേദനസംഹാരിയായ എന്‍ഡോര്‍പിനുകള്‍ പുറത്തുവിടുകയും അത് പിന്നീട് വേദന കുറയ്ക്കുകയും ചെയ്യുന്നു.അര്‍ത്തവ വേദന നിയന്ത്രിക്കുന്നതില്‍ ഭക്ഷണത്തിനും പങ്കുണ്ട്. പഞ്ചസാര കുറയ്ക്കുന്നത് നല്ലതായിരിക്കും.