Movie News

കോഹ്ലി- അനുഷ്‌ക്കാ വിവാഹം ചെയ്ത ക്യാമറാമെന്‍ രണ്‍ബീര്‍ -ആലിയാഭട്ട് വിവാഹത്തോട് നോ പറഞ്ഞു

ഇന്ത്യയിലെ ഏറ്റവും ആഢംബര വിവാഹങ്ങളില്‍ ഒന്നായിരുന്നു ബോളിവുഡ്താരം അനുഷ്‌ക ശര്‍മ്മയും ക്രിക്കറ്റ്താരം വിരാട് കോഹ്ലിയും തമ്മിലുള്ള വിവാഹം. ഇറ്റലിയില്‍ നടന്ന വിവാഹത്തിന്റെ വീഡിയോകളും ചിത്രങ്ങളും സാമൂഹ്യമാധ്യമങ്ങള്‍ വഴി ആരാധകരിലേക്ക് എത്തുകയും ചെയ്തു. വിവാഹം ചിത്രീകരിച്ചത് ദ വെഡിംഗ് ഫിലിമറിലെ വിശാല്‍ പഞ്ചാബിയായിരുന്നു. തുടര്‍ന്ന് ഇറ്റലിയില്‍തന്നെ വച്ചു നടന്ന മറ്റൊരു ആഡംബര വിവാഹമായ ദീപിക പദുക്കോണ്‍- രണ്‍വീര്‍ സിങ് വിവാഹവും കവര്‍ ചെയ്തത് വിശാല്‍ തന്നെയാണ്.

എന്നാല്‍ ബോളിവുഡിലെ മൂന്നാമത്തെ താരവിവാഹമായ ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും വിശാല്‍ പഞ്ചാബിയെ ആഗ്രഹിച്ചെങ്കിലും ഈ വിവാഹം കവര്‍ചെയ്യാന്‍ അദ്ദേഹം വിസമ്മതിച്ചു. അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍, ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹ ചടങ്ങ് കവര്‍ ചെയ്യാനുള്ള അഭ്യര്‍ത്ഥന നിരസിച്ചതിന്റെ കാരണം വിശാല്‍ പഞ്ചാബി പങ്കുവെച്ചു.

2022 ഏപ്രില്‍ 14 ന് നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ആലിയയും രണ്‍ബീറും തന്നെ സമീപിച്ചതായി പൗവിന്റെ പോഡ്കാസ്റ്റില്‍ പഞ്ചാബി വെളിപ്പെടുത്തി. എന്നാല്‍ താന്‍ നേരത്തേ തന്നെ മറ്റൊരു വിവാഹത്തിനായി കരാര്‍ ചെയ്യപ്പെട്ടിരുന്നെന്നും സെലിബ്രിറ്റി വിവാഹത്തിനായി നേരത്തേ ഏറ്റ പണി മാറ്റിവെയ്ക്കാനാകുമായിരുന്നില്ലെന്നും പറഞ്ഞു.

”ഒരുപാട് ഈ സെലിബ്രിറ്റികള്‍ അവരുടെ വിവാഹത്തിന് എന്നെ വിളിക്കുന്നു. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും അവരുടെ വിവാഹത്തിന് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ ലഭ്യമായിരുന്നില്ല. ആലിയയുടെയും രണ്‍ബീറിന്റെയും വിവാഹം ഞാന്‍ ചിത്രീകരിച്ചില്ല, കാരണം വളരെ സുന്ദരിയായ മറ്റൊരു വധുവിന്റെ കല്യാണം ലണ്ടനില്‍ ചിത്രീകരിക്കാന്‍ ഞാന്‍ നേരത്തെ തന്നെ ബുക്ക് ചെയ്യപ്പെട്ടിരുന്നു.” പഞ്ചാബി കൂട്ടിച്ചേര്‍ത്തു.

ആലിയയും രണ്‍ബീറും തമ്മിലുള്ള വിവാഹം നടന്നത് ബാന്ദ്രയിലുള്ള വസതിയില്‍ ആയിരുന്നു. ചടങ്ങില്‍ സോണി റസ്ദാന്‍, റിദ്ദിമ കപൂര്‍ സാഹ്നി, ഭരത് സാഹ്നി, മഹേഷ് ഭട്ട്, ഷഹീന്‍ ഭട്ട്, നീതു കപൂര്‍ എന്നിവരുള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ പങ്കെടുത്തു. വിവാഹത്തില്‍ കരീനയും സെയ്ഫ് അലി ഖാനും, തൈമൂര്‍, ജെ, അയാന്‍ മുഖര്‍ജി, കരണ്‍ ജോഹര്‍, ആകാശ്, ശ്ലോക അംബാനി തുടങ്ങിയവരും ഉണ്ടായിരുന്നു.