Oddly News

സ്‌കൂബാഡൈവിംഗിനിടയില്‍ 15 കാരിക്ക് നേരെ സ്രാവിന്റെ ആക്രമണം ; പെണ്‍കുട്ടിക്ക് ഒരുകാല്‍ നഷ്ടമായി

സ്‌കൂബാഡൈവിംഗിനിടയില്‍ 15 കാരിയുടെ കാല്‍ സ്രാവ് കടിച്ചെടുത്തു. ബെലീസില്‍ നടന്ന സംഭവത്തില്‍ അന്നാബെല്ലാ കാള്‍സണ്‍ എന്ന കൗമാരക്കാരിയുടെ കാലാണ് സ്രാവിന്റെ ആക്രമണത്തില്‍ നഷ്ടമായത്. കൗമാരിക്കും കുടുംബത്തിനും സഹായം അഭ്യര്‍ത്്ഥിച്ച് അവര്‍ ജീവ കാരുണ്യ സൈറ്റില്‍ എത്തിയിട്ടുണ്ട്. സ്രാവിന്റെ കടിയേറ്റ് അന്നാബെല്ലയെ എയര്‍ലിഫ്റ്റ് ചെയ്താണ് ചികിത്സയ്ക്കായി മാറ്റിയത്. .

മരണത്തിലേക്ക് എത്താതെ സ്രാവിന്റെ ആക്രമണം ചെറുക്കാന്‍ കൗമാരക്കാരിക്ക് കഴിഞ്ഞെങ്കിലും പോരാട്ടത്തില്‍ ഗുരുതരമായി പരിക്കേറ്റു.
സങ്കല്‍പ്പിക്കാനാവാത്ത ആ ഏറ്റുമുട്ടല്‍ ഒരു സ്രാവിന്റെ ആക്രമണമായിരുന്നു. ബെലീസിലെ പ്രാദേശിക റിപ്പോര്‍ട്ടുകള്‍ അനബെല്ലിന് കാല്‍ നഷ്ടപ്പെട്ടതായി അവകാശപ്പെടുമ്പോള്‍ ജീവകാരുണ്യസൈറ്റായ ‘ഗോ ഫണ്ട് മീ’ ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

പരിക്കേറ്റ് കടലില്‍ വീണുപോയ അന്നബെല്ലിനെ സ്‌കൂബ ഗൈഡുകള്‍ ബെലീസിയന്‍ കോസ്റ്റ് ഗാര്‍ഡ് താവളത്തിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവിടെ നിന്നും നഗരത്തിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബെലീസ് സിറ്റിയിലെ ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയ അന്നാബെല്ലയെ പിന്നീട് യുഎസിലെ ഒരു ട്രോമ സെന്ററിലേക്ക് മാറ്റി. സംഭവം വിനോദസഞ്ചാരികള്‍ക്കിടയില്‍ ഭീതി ജനിപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഇത് ലഘൂകരിക്കാന്‍ അന്നബെല്ലിന് നേരെ നടന്ന ആക്രമണത്തെ ‘വളരെ അപൂര്‍വ്വം’ എന്നാണ് ബെലീസിലെ ധനമന്ത്രി വിശേഷിപ്പിച്ചത്. കഴിഞ്ഞ 30 വര്‍ഷത്തിനിടയില്‍ ഇത്തരത്തില്‍ ഒന്ന് ആദ്യമാണെന്നും പറഞ്ഞു. സംഭവത്തില്‍ തങ്ങള്‍ ദു:ഖിതരാണെന്നും അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ‘ഗോ ഫണ്ട് മീ’ പേജ് ഇതുവരെ 71,000 ഡോളര്‍ സമാഹരിച്ചു കഴിഞ്ഞിരിക്കുകയാണ്.