എറ്റേര്‍ണല്‍സില്‍ തെനയായിട്ടായിരുന്നു ഹോളിവുഡിലെ ഏറ്റവും വിലയേറിയ താരങ്ങളില്‍ ഒരാളായ ആഞ്ജലീനാ ജോളിയെ അവസാനമായി ആരാധകര്‍ കണ്ടത്. അതിന് ശേഷം നടിയുടെ പുതിയ അപ്‌ഡേറ്റ്‌സിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. 2024 ല്‍ പുറത്തുവരാനിരിക്കുന്ന ‘കുംഗ്ഫു പാണ്ഡ 4 ‘ല്‍ മാസ്റ്റര്‍ ടൈഗ്രസിന് നടി ശബ്ദം നല്‍കുന്നുണ്ട്.
എന്നാല്‍ ദീര്‍ഘകാലമായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന നടി ഇത്രയും കാലം എവിടായിരുന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി വരികയാണ്. മാതൃത്വവും മുന്‍ ഭര്‍ത്താവ് ബ്രാഡ് പിറ്റുമായുള്ള വേര്‍പിരിയലിനു ശേഷമുള്ള അവളുടെ ജീവിതം അടുത്തിടെ ചര്‍ച്ച ചെയ്തു. മുന്‍ ദമ്പതികള്‍ക്ക് മഡോക്‌സ്, പാക്‌സ്, സഹാറ, ഷിലോ, ഇരട്ടകളായ വിവിയന്‍, നോക്‌സ് എന്നിങ്ങനെ ആറ് മക്കളുണ്ട്.
വോഗ് മാസികയുടെ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞു. ”ഞാന്‍ അമ്മയാകുമ്പോള്‍ എനിക്ക് 26 വയസ്സായിരുന്നു. അത് ജീവിതം ആകെ മാറ്റി. കുട്ടികളുണ്ടായത് രക്ഷയായി. വ്യത്യസ്തമായി ജീവിക്കാന്‍ അതെന്നെ പഠിപ്പിച്ചു. അവര്‍ക്കുവേണ്ടി ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെങ്കില്‍ കൂടുതല്‍ ഇരുണ്ട വഴിയില്‍ പോകുമായിരുന്നുവെന്ന് ഞാന്‍ കരുതുന്നു.”
ഒരു വ്യക്തിയെന്ന നിലയില്‍ താന്‍ ഇപ്പോഴും പരിവര്‍ത്തനത്തിലാണ് എന്ന് നടി പറഞ്ഞു. ഇപ്പോള്‍ 48 വയസ്സായി. വ്യക്തിയെന്ന നിലയില്‍ ഞാന്‍ മാറിക്കൊണ്ടിരിക്കുകയാണ്. ഒരു ദശാബ്ദമായി ഞാന്‍ ഞാനാണെന്ന് എനിക്ക് തോന്നുന്നില്ല, അതിലേക്ക് ഒരു തരത്തിലും പ്രവേശിക്കാന്‍ പോലും തോന്നുന്നില്ല.” തന്റെ കുടുംബം എങ്ങനെയാണ് പ്രയാസകരമായ സമയങ്ങളെ അതിജീവിച്ചതെന്ന് എടുത്തുകാണിച്ചുകൊണ്ട് താരം പറഞ്ഞു,
ഞങ്ങള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. ഇപ്പോഴും അടിത്തറ മെനഞ്ഞു കൊണ്ടിരിക്കുകയാണ്. താരം പറഞ്ഞു. 2016ല്‍ ആഞ്ജലീന ജോളിയുടെയും ബ്രാഡ് പിറ്റിന്റെയും വിവാഹമോചനം അക്കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. 2005ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ ആന്‍ഡ് മിസിസ് സ്മിത്തിന്റെ സെറ്റില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. വര്‍ഷങ്ങളോളം നീണ്ട പ്രണയത്തിനൊടുവില്‍ 2014ല്‍ ഇരുവരും വിവാഹിതരായി. എന്നാല്‍, താമസിയാതെ 2016ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു.