Crime

പഠിക്കാന്‍ മോശം, മാര്‍ക്ക് കുറഞ്ഞു ; പിതാവ് രണ്ടു മക്കളെയും ബക്കറ്റില്‍ മുക്കിക്കൊന്ന് ജീവനൊടുക്കി

പഠിക്കാന്‍ മോശമായി മാര്‍ക്ക് കുറഞ്ഞെന്ന് ആരോപിച്ച് തന്റെ രണ്ട് ആണ്‍മക്കളെ ആന്ധ്രാപ്രദേശില്‍ പിതാവ് വെള്ളംനിറഞ്ഞ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. കാക്കിനാഡ ജില്ലയിലെ 37 കാരനായ ഒഎന്‍ജിസി ജീവനക്കാരനാണ് തന്റെ കൊച്ചുകുട്ടികളായ മക്കളെ മോശം അക്കാദമിക് പ്രകടനത്തിന്റെ പേരില്‍ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്.

വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് പിതാവ് വി ചന്ദ്ര കിഷോര്‍ ഒരു ബക്കറ്റില്‍ വെള്ളത്തില്‍ മുക്കിക്കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പഠനത്തില്‍ മികവ് പുലര്‍ത്തിയില്ലെങ്കില്‍ മത്സര ലോകത്ത് കഷ്ടപ്പെടുമെന്ന് കിഷോര്‍ ഭയന്നിരുന്നു. ഈ ചിന്ത താങ്ങാനാവാതെയാണ് അദ്ദേഹം കടുത്ത നടപടി സ്വീകരിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു.

ഇവരുടെ വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു, അതിലെ ഉള്ളടക്കങ്ങള്‍ പരിശോധിച്ചുവരികയാണ്, ഈ ദുരന്തത്തിലേക്ക് നയിച്ച കൃത്യമായ സാഹചര്യം നിര്‍ണ്ണയിക്കാന്‍ അന്വേഷണം നടക്കുന്നതിനിടെ ഫോറന്‍സിക് സംഘത്തെ വിന്യസി ച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കിഷോറിന്റെ ഭാര്യ റാണി നല്‍കിയ പരാതിയില്‍, ഭര്‍ത്താവിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ തായി പറയുന്നു. കുട്ടികള്‍ ബക്കറ്റില്‍ ജീവനില്ലാത്ത നിലയിലായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്.