Crime

കാമുകന്‍ ഉള്‍പ്പെടെ 4പേര്‍ ബലാത്സംഗം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച നിയമ വിദ്യാര്‍ത്ഥിനിയെ പിതാവ് രക്ഷിച്ചു

ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് നിയമ വിദ്യാര്‍ത്ഥിനിയെ കാമുകന്‍ ഉള്‍പ്പെടെ നാല് പേര്‍ കൂട്ടബലാത്സംഗം ചെയ്തു. ബലാത്സംഗ വീഡിയോകള്‍ ഉപയോഗിച്ച് സംഘം അവളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ചെയ്തു. സംഭവത്തില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു എങ്കിലും പിതാവ് രക്ഷപ്പെടുത്തി. എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തതായി പോലീസ് അറിയിച്ചു.

വിശാഖപട്ടണം പോലീസ് കമ്മീഷണര്‍ ശങ്ക ബ്രത ബാഗ്ചി രക്ഷപ്പെട്ട പ്രതി കാമുകന്‍ വംശിയേയും അവന്റെ മൂന്ന് സുഹൃത്തുക്കളേയും തിരിച്ചറിഞ്ഞു പിടികൂടിയിരിക്കുകയാണ്. വംശിയും നിയമ വിദ്യാര്‍ത്ഥിനിയും ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2024 ഓഗസ്റ്റ് 13 ന് മുഖ്യപ്രതി വിദ്യാര്‍ത്ഥിയെ വിശാഖപട്ടണത്തെ കൃഷ്ണ നഗറിലുള്ള സുഹൃത്തിന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോകുകയും അവിടെവെച്ച് അവളെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

മറ്റൊരു പ്രതി വംശിയുടെയും പെണ്‍കുട്ടിയുടെയും അടുത്ത നിമിഷങ്ങള്‍ പകര്‍ത്തി. വീഡിയോ പുറത്തുവിടുമെന്ന് വംശിയും മൂന്ന് പ്രതികളും പിന്നീട് നിയമ വിദ്യാര്‍ത്ഥിയെ ഭീഷണിപ്പെടുത്തി. പിന്നീട് ഇവര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. തനിക്കുണ്ടായ ദുരനുഭവം വീട്ടുകാരുമായി പങ്കുവെച്ച ശേഷം നവംബര്‍ 18 ന് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പിതാവ് രക്ഷപ്പെടുത്തിയതായും പോലീസ് പറഞ്ഞു. പിന്നീടാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കിയത്.

ചൊവ്വാഴ്ചയാണ് നാലുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ആന്ധ്രാപ്രദേശിലെ ടിഡിപി സര്‍ക്കാരിനെതിരെ വൈഎസ്ആര്‍ സിപി ആഞ്ഞടിച്ചു. കൂട്ടുകക്ഷി സര്‍ക്കാരിന്റെ കഴിവുകേടിന് ഇനി എത്ര പെണ്‍കുട്ടികള്‍ കൂടി ഇരയാകണമെന്ന് പാര്‍ട്ടി എക്‌സില്‍ എഴുതി.