Movie News

ലിഗര്‍ ചെയ്യാന്‍ അനന്യയ്ക്ക് താല്‍പ്പര്യം ഉണ്ടായിരുന്നില്ല; സിനിമ വീണതോടെ ഉപദേശം നല്‍കുന്നത് നിര്‍ത്തി: ചുങ്കിപാണ്ഡേ

വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റമായ ലിഗര്‍ ചെയ്യുന്നത് നടി അനന്യപാണ്ഡേയ്ക്ക് അത്ര സുഖകരമായിരുന്നില്ലെന്ന് നടിയുടെ പിതാവും മുന്‍ ബോളിവുഡ് താരവുമായ ചുങ്കിപാണ്ഡേ. 2022-ല്‍ പുറത്തിറങ്ങിയ സിനിമ ബോക്‌സോഫീസില്‍ വലിയ ഫ്‌ളോപ്പ് ആയിരുന്നു.

ലിഗറിന്റെ ഭാഗമാകുന്നതില്‍ അനന്യ ആശയക്കുഴപ്പത്തിലായപ്പോള്‍ താനാണ് നിര്‍ബ്ബന്ധിച്ചതെന്നും സിനിമ പരാജയമായതോടെ നടിയ്ക്ക് കരിയര്‍ ഉപദേശം നല്‍കുന്നത് താന്‍ നിര്‍ത്തിയെന്നും ചുങ്കിപാണ്ഡേ പറഞ്ഞു. മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടന്‍ വെളിപ്പെടുത്തി. അദ്ദേഹം പറഞ്ഞു, ”അവള്‍ വളരെ ചെറുപ്പമായിരുന്നു. പപ്പാ ഞാന്‍ ഇത് ചെയ്യാന്‍ വളരെ ചെറുപ്പമാണെന്ന് തോന്നുന്നു.” അപ്പോള്‍ ഞാന്‍ പറഞ്ഞു, ‘വേണ്ട കുഞ്ഞേ. നീ ഇത് ചെയ്യൂ. ഇതൊരു വലിയ വാണിജ്യ സിനിമയാണ്.” ഇതോടെ അവള്‍ ആകെ ആശയക്കുഴപ്പത്തിലായി.

ലിഗറിന്റെ നിരാശാജനകമായ ബോക്‌സ് ഓഫീസ് പ്രകടനത്തിന് ശേഷമായിരുന്നു ‘കോള്‍ മീ ബേ’ എന്ന പ്രൈം വീഡിയോ സീരീസിലേക്ക് സൈന്‍ അപ്പ് ചെയ്യുന്നത്. എന്നാല്‍ അതില്‍ നിന്ന് അനന്യയെ താന്‍ നിരുത്സാഹപ്പെടുത്തി എന്നും താരം സമ്മതിച്ചു. ലിഗര്‍ പരാജയപ്പെടുകയും കോള്‍മീ ബേ വിജയിക്കുകയും ചെയ്തതോടെ നടിക്ക് ഉപദേശം നല്‍കുന്നത് നിര്‍ത്തി.

”അന്ന് മുതല്‍ ഞാന്‍ ഒരിക്കലും അവളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ചില പ്പോള്‍ എനിക്ക് തെറ്റ് പറ്റിയതാകാം. ഞാന്‍ പഴയ സ്‌കൂളാണ്. നായികയ്ക്ക് നൃത്തം ചെയ്യണം, സിനിമയില്‍ പാട്ടുകളും സംഭാഷണങ്ങളും നായകന് ഫൈറ്റ് സീക്വന്‍സു കളും വേണം. മറ്റൊന്നും എനിക്കറിയില്ല.” കോള്‍ മീ ബേ സിനിമയ്ക്കായി തന്നോട് അവള്‍ ചോദിച്ചിരുന്നെങ്കില്‍ താന്‍ ഇല്ല എന്ന് പറയുമായിരുന്നെന്നും പറഞ്ഞു.

പുരി ജഗന്നാഥ് സംവിധാനം ചെയ്ത ലിഗര്‍ വിജയ് ദേവരകൊണ്ടയുടെ ഹിന്ദി അരങ്ങേറ്റം കുറിച്ചു. രമ്യാ കൃഷ്ണന്‍, റോണിത് റോയ് എന്നിവരും പദ്ധതിയുടെ ഭാഗമായിരുന്നു. സിനിമ വന്‍ പരാജയമായപ്പോള്‍ അനന്യ പാണ്ഡെയുടെ ‘കോള്‍ മീ ബേ’ വിജയമായി. കോമഡി നാടകത്തില്‍ ബെല്ല ‘ബേ’ ചൗധരിയുടെ വേഷം അവര്‍ അവതരിപ്പിച്ചു. കണ്‍ട്രോള്‍ എന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രത്തിലാണ് അനന്യ അവസാനമായി അഭിനയിച്ചത്. അടുത്തതായി, കോള്‍ മീ ബേ സീസണ്‍ 2, അക്ഷയ് കുമാര്‍, ആര്‍ മാധവന്‍ എന്നിവര്‍ക്കൊപ്പമുള്ള പേരിടാത്ത ചിത്രവും ഉണ്ട്.