Oddly News

പുറത്തുനിന്ന് ദ്വീപിലെത്തുന്നവരെ അമ്പെയ്തു കൊല്ലും ? ആരും കയറാത്ത ഒരു ദ്വീപ്, ഒരുകൂട്ടം മനുഷ്യരും

ഏതാണ്ട് 60000ത്തിലധികം വര്‍ഷമായി ഒരു കൂട്ടം മനുഷ്യര്‍ ഒരു ദ്വീപില്‍ പുറംലോകവുമായി ബന്ധമില്ലാതെ ജീവിക്കുകയാണ്. ഈ ദ്വീപുള്ളത് ആന്‍ഡമാന്‍ നിക്കോബാറിലാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാനില്‍ ഉള്‍പ്പെട്ട ദ്വീപാണു സെന്‍രിനല്‍. തെക്കന്‍ സെന്‍രിനല്‍ എന്ന ആള്‍പാര്‍പ്പില്ലാത്ത ദ്വീപും സ്ഥിതി ചെയ്യുന്നത്.

അവിടുത്തെ വണ്ടുര്‍ പട്ടണത്തില്‍ നിന്നു 36 കിലോമീറ്റര്‍ പടിഞ്ഞാറായാണ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഇതിന് ഏതാണ്ട് 60 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണം ദ്വീപിനുണ്ട്. ഇവിടെ മനുഷ്യവാസം ആദ്യമായി കണ്ടെത്തിയത് ബ്രിട്ടീഷ് പര്യവേഷകനായ ജോണ്‍ റിച്ചിയാണ്. ഇവിടെ ആദ്യമായി കാലുകുത്തിയത് 1880ല്‍ ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ മോറിസ് പോര്‍ട്മാനും.

കപ്പലുകള്‍ക്ക് അടുക്കാനാകാത്ത തരത്തില്‍ പവിഴപ്പുറ്റുകള്‍ നിറഞ്ഞ ഒരു മേഖല ദ്വീപിനു ചുറ്റുമുണ്ട്. എന്നാല്‍ ഈ ദ്വീപിന് കുറുകെ ഹെലികോപ്റ്റര്‍ പറത്തരുതെന്ന് ഒരു ചട്ടമുണ്ട്. ബ്രീട്ടിഷുകാര്‍ ദ്വീപിനെ കോളനിയാക്കിയപ്പോഴും ഈ സ്ഥിതി നിലനിന്നു. ദ്വീപിലേക്ക് മറ്റുള്ളവര്‍ എത്താതിനാല്‍ ദ്വീപുനിവാസികള്‍ തങ്ങളുടെ തനതുരീതികള്‍ നിലനിര്‍ത്തി. അവിടുത്തെ പ്രധാന ഭക്ഷണമാര്‍ഗം വേട്ടയും വനോല്‍പന്നങ്ങളുമാണ്. കൂടാതെ കാട്ടുപന്നി, കടലാമ, തേന്‍, പാന്‍ഡനസ് എന്ന പഴം എന്നിവയും കഴിക്കാറുണ്ട് .തീയുപയോഗിച്ച് വറുത്താണ് ഇവ കഴിക്കുന്നത്.

ദ്വീപിലെത്തുന്നവരെ അമ്പെയ്തു കൊല്ലുന്നവരായിട്ടാണ് സെന്‍രിനലുകലെ കണക്കാക്കുന്നത്. സ്വയരക്ഷയ്ക്കും പുറംലോകവുമായി ബന്ധപ്പെട്ടാല്‍ കുറഞ്ഞ രോഗ പ്രതിരോധ ശേഷിയുള്ള സെന്‍രിനലീസ് ഗോത്രങ്ങള്‍ക്ക് രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നതുമാണ് കാരണം.