ഗ്യാസ് സ്റ്റൗവില്‍ പാചകം ചെയ്യുന്നതിനേക്കാള്‍ ഒരുപാട് ഗുണങ്ങളുണ്ട് ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യുന്നതിന്. സമയം സെറ്റ് ചെയ്താല്‍ താനേ ഓഫായിക്കൊളും. ഗ്യാസ് പോലെ തീര്‍ന്നു പോകില്ല . അങ്ങനെ പല ഗുണങ്ങളുമുണ്ട്. എന്നാല്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ ഗ്യാസിനെക്കാള്‍ ചിലവ് കൂടുതലായിരിക്കും.
എല്ലാവിധ പാത്രങ്ങളും ഉപയോഗിച്ച് ഇന്‍ഡക്ഷന്‍ കുക്കറില്‍ പാചകം ചെയ്യാനായി സാധിക്കില്ല. അതൊരു പോരായ്മയുമാണ്. പ്രത്യേകിച്ചും മണ്‍പാത്രങ്ങള്‍. മണ്‍ചട്ടികളില്‍ പാചകം ചെയ്താല്‍ അതിന് കൂടുതല്‍ രുചിയും ഗുണവുമുണ്ടെന്ന ചെറുപ്പംമുതലേയുള്ള ഒരു വിശ്വാസവുമാണ്.
ലോഹനിര്‍മ്മിതമായ മറ്റു പാത്രങ്ങളെ അപേക്ഷിച്ച് മണ്‍പാത്രങ്ങള്‍ ചൂട് ആഗിരണം ചെയ്യുന്നത് താരതമ്യേന കൂടുതല്‍ സമയമെടുക്കും. അടിഭാഗം പരന്ന മൺപാത്രം ഉപയോഗിക്കാം. അത്തരം പാത്രങ്ങൾ ഇൻഡക്ഷൻ കുക്കറിന്റെ പ്രതലവുമായി പൂർണ്ണമായും സമ്പർക്കത്തിലായിരിക്കും, അതേസമയം വളഞ്ഞ വളഞ്ഞ പ്രതലമുള്ള സാധാരണ മണ്‍ചട്ടികള്‍ അങ്ങനെയല്ല. തെര്‍മല്‍ ഗൈഡ് പ്ലേറ്റുകൾ ( മെറ്റൽ ഡിഫ്യൂസർ പ്ലേറ്റുകൾ ) ഇന്‍ഡക്ഷനില്‍ വച്ച അതിനു മുകളില്‍ മണ്‍പാത്രംവച്ച് പാചകം ചെയ്യാം.
ഗോപിക എന്ന അക്കൗണ്ട് ക്രിയേറ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയില്‍ ഇന്‍ഡക്ഷന്‍ കുക്കറില്‍ മണ്‍ചട്ടി വച്ച് പാചകം ചെയ്യാനായി ഒരു ട്രിക്ക് കാണിക്കുന്നുണ്ട്. ഇന്‍ഡക്ഷന്‍ കുക്കറിന് മുകളിലായി വട്ടത്തിലുള്ള ഒരു ലോഹ പാത്രം വെച്ച് അതിന് മുകളിലായി ചട്ടി വെയ്ക്കുക. ഇതില്‍ പാചകം ചെയ്യുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. എന്നാല്‍ ഇത് ഇന്‍ഡക്ഷന്‍ കുക്കറല്ല ഇന്‍ഫ്രാറെഡ് കുക്ക്ടോപ്പാണെന്ന് കുറെപേര്‍ കമന്റ് ചെയ്തിരുന്നു.
ഗ്യാസിനേക്കാള്‍ സുരക്ഷിതായി ഉപയോഗിക്കാവുന്ന ഉപകരണമാണ് ഇന്‍ഡക്ഷന്‍കുക്കര്‍. എന്തെങ്കിലും അപകടം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ഇത് ഓഫാക്കാം. പുകയില്ലാത്തതിനാല്‍ ശ്വാസകോശ പ്രശ്നങ്ങളുണ്ടാകില്ല. സമയം സെറ്റ് ചെയ്ത് വെക്കാനായി സാധിക്കും. എല്ലാത്തിനും പുറമേ സമയം ലാഭിക്കാനായി കഴിയും. ഇന്‍ഡക്ഷന്‍ കുക്ക്ടോപ്പുകള്‍ വൃത്തിയാക്കാനും എളുപ്പമാണ്. വളരെ കുറഞ്ഞ വിലയില്‍ ഇന്‍ഡക്ഷന്‍കുക്ക് ടോപ്പികള്‍ ലഭിക്കും.
എന്നാല്‍ ചില കാര്യം ശ്രദ്ധിക്കണം. വൈദ്യുതി ഉപയോഗിക്കുന്നതിനാല്‍ അധികനേരം ഉപയോഗിക്കാനായി സാധിക്കില്ല. ഒരു മണിക്കൂറില്‍ 1.5 മുതല്‍ 2 യൂണിറ്റ് വരെ വൈദ്യുതി ചിലവാകും. അതിനാല്‍ അത്യാവശ്യമുള്ള പാചകത്തിന് മാത്രം ഇന്‍ഡക്ഷന്‍ ഉപയോഗിക്കുക.