Crime

ഗർഭിണിയെ കാമുകൻ കുത്തി; അതേ കത്തികൊണ്ട് കാമുകനെ ഭര്‍ത്താവ് കുത്തി, രണ്ടുപേരും മരിച്ചു

ത്രികോണ പ്രണയത്തിനൊടുവില്‍ തര്‍ക്കം. ഗര്‍ഭിണിയായ യുവതിയെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഇവരെയും യുവതിയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. ശാലിനി, ലിവ് ഇൻ പങ്കാളി ആഷു എന്നിവരാണ് മരിച്ചത്.

ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. ശാലിനിയും ഭര്‍ത്താവ് ആകാശും ശാലിനിയുടെ അമ്മ ഷീലയെ കാണാന്‍ പോയതായിരുന്നു. അപ്പോള്‍ അവിടെയെത്തിയ ശാലിനിയുടെ ലിവ് ഇന്‍ പങ്കാളി ആഷു കത്തിയെടുത്ത് ആകാശിനെ ആക്രമിച്ചു. ആകാശ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടെങ്കിലും റിക്ഷയില്‍ ഇരിക്കുകയായിരുന്നു ശാലിനിക്ക് നേരെയായി പിന്നീട് ആഷുവിന്റെ ആക്രമണം.

ശാലിനിയെ കത്തി ഉപയോഗിച്ച് പലതവണ കുത്തുകയായിരുന്നു. ശാലിനിയെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച ആകാശിനും കുത്തേറ്റു. തുടര്‍ന്നുണ്ടായ പിടിവലിയില്‍ ആകാശ് ആഷുവിനെ കീഴ്‌പ്പെടുത്തുകയും അതേ കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.