Crime Featured

യു.എസില്‍ രണ്ട് മലയാളി യുവതികള്‍ കൊല്ലപ്പെട്ടു, ഒരാളെ കുത്തി, മറ്റെയാളെ കാറിടിപ്പിച്ച്; കൊന്നത് കൂട്ടുകാരി ?

കോട്ടയം/തൃശൂര്‍: അമേരിക്കയിലെ കലിഫോര്‍ണിയയില്‍ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇവരുടെ വനിതാ സുഹൃത്ത് പോലീസിന്റെ പിടിയിലായി. കോട്ടയം കുറിച്ചി സ്വദേശിയായ ജേക്കബിന്റെ ഭാര്യ ആനി ജേക്കബ് (35), തൃശൂര്‍ പട്ടിക്കാട് സ്വദേശിയായ അഞ്ജന വിജീഷ് (35) എന്നിവരാണ് കൊല്ലപ്പെട്ടത്. ആനിയെ കുത്തിയും അഞ്ജനയെ കാറിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. മൂവരും താമസിച്ചിരുന്ന അതേ ഫ്‌ളാറ്റ് സമുച്ചയത്തിലെ താമസക്കാരിയായ സുഹൃത്ത് അനിലയെ കലിഫോര്‍ണിയ പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 28-ന് കലിഫോര്‍ണിയയിലെ മില്‍പിറ്റാസിലാണ് ഈ ഇരട്ടക്കൊലപാതകം നടന്നത്. അഞ്ജനയെ അനില ഫ്‌ളാറ്റില്‍നിന്ന് Read More…

Crime

സജി ലഹരിക്ക് അടിമ, കൊലയില്‍ കുറ്റബോധമില്ല, വീട്ടിൽ മാംസം പാകംചെയ്ത് കഴിച്ചു; പിതാവിന്റെ തിരോധാനത്തിലും ദുരൂഹത

ഇടുക്കി നെടുങ്കണ്ടത്ത് അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തിൽ പ്രതി സജിയെക്കുറിച്ച് നടുക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സ്വന്തം അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തിയ ശേഷം യാതൊരു കുറ്റബോധവുമില്ലാതെ സജി വീട്ടിലിരുന്ന് ഇറച്ചി പാകം ചെയ്തു കഴിച്ചെന്നാണ് നാട്ടുകാർ പറയുന്നത്. ലഹരിക്കടിമയായ സജി മദ്യപിച്ചെത്തി വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്നും, ഒരിക്കൽ സഹോദരനുമായുള്ള തർക്കം തടയാൻ വന്ന അമ്മയെ ഉപദ്രവിച്ചിട്ടുണ്ടെന്നും സഹോദരി സിനി വെളിപ്പെടുത്തി. ക്രൂരമായ ഈ കൊലപാതകങ്ങൾക്ക് പിന്നിൽ സജി തന്നെയാണെന്ന് ഉറപ്പിച്ചു പറയുന്ന സിനി, വർഷങ്ങൾക്ക് Read More…

Crime

ഗർഭിണിയെ കാമുകൻ കുത്തി; അതേ കത്തികൊണ്ട് കാമുകനെ ഭര്‍ത്താവ് കുത്തി, രണ്ടുപേരും മരിച്ചു

ത്രികോണ പ്രണയത്തിനൊടുവില്‍ തര്‍ക്കം. ഗര്‍ഭിണിയായ യുവതിയെ ലിവ് ഇന്‍ പങ്കാളി കുത്തിക്കൊലപ്പെടുത്തി. പിന്നാലെ യുവതിയുടെ ഭര്‍ത്താവ് ഇയാളെ അതേ കത്തികൊണ്ടുതന്നെ കുത്തിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. ഇവരെയും യുവതിയുടെ സഹോദരന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുപേരും മരിച്ചു. ശാലിനി, ലിവ് ഇൻ പങ്കാളി ആഷു എന്നിവരാണ് മരിച്ചത്. ഡല്‍ഹിയിലെ നബികരീം പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം. ശാലിനിയും ഭര്‍ത്താവ് ആകാശും ശാലിനിയുടെ അമ്മ ഷീലയെ കാണാന്‍ പോയതായിരുന്നു. അപ്പോള്‍ അവിടെയെത്തിയ ശാലിനിയുടെ ലിവ് ഇന്‍ പങ്കാളി ആഷു കത്തിയെടുത്ത് ആകാശിനെ ആക്രമിച്ചു. ആകാശ് Read More…