Lifestyle

ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കി ഇതാണ്; അതെ, നമ്മുടെ ഇന്ത്യന്‍ വിസ്കി !

ലണ്ടനില്‍ അരങ്ങേറിയ 2024 ഇന്റര്‍നാഷണല്‍ സ്പിരിറ്റസ് ചലഞ്ചില്‍ ” ലോകത്തിലെ ഏറ്റവും മികച്ച വിസ്‌കി” കിരീടം സ്വന്തമാക്കിയ ബെംഗളൂരു ആസ്ഥാനമായുള്ള അമൃത് ഡിസ്റ്റിലറീസ്. ഇക്കൂട്ടത്തില്‍ കമ്പനിയുടെ ഏറ്റവും ശ്രദ്ധയമായ ഉത്പന്നമാകട്ടെ സിംഗില്‍ മാള്‍ട്ട് വിസ്‌കിയായ അമൃത് ഫ്യൂഷനാണ്. പല വമ്പന്‍മാരെയും വീഴ്ത്തിയാണ് ഈ കിരീടം സ്വന്തമാക്കിയത്.

ചലഞ്ചിന്റെ 29-ാം പതിപ്പിലെ ‘വേള്‍ഡ് വിസ്‌കി’ വിഭാഗത്തില്‍ അമൃത് ഡിസ്റ്റിലറീസ് അഞ്ച് സ്വര്‍ണ മെഡലുകള്‍ നേടി.ഇതോട് കൂടി ആഡംബര സ്പിരിറ്റുകളുടെ മുന്‍നിര നിര്‍മ്മാതാവ് എന്ന നിലയില്‍ അമൃത് ഡിസ്റ്റിലറീസ് ആഗോളതലത്തില്‍ സ്ഥാനം ഉറപ്പിച്ചു. രാജ്യാന്തര മദ്യനിര്‍മ്മാണ രംഗത്ത് ഇന്ത്യയുടെ ഗുണനിലവാരത്തിന് അടിവരയിടുന്നതാണ് ഈ അംഗീകാരം. ഇതോടെ ഇന്ത്യന്‍ വിസ്കിയെന്നാല്‍ വിലകുറഞ്ഞതും ഗുണനിലവാരമില്ലാത്തതുമെന്ന അഭിപ്രായമാണ് മാറ്റിയെടുക്കാന്‍ കഴിഞ്ഞത്.

1948ല്‍ കര്‍ണാടകക്കാരനായ രാധാകൃഷ്ണ ജഗ്ദാലെയാണ് അമൃത് ഡിസ്റ്റിലറീസ് സ്ഥാപിച്ചത് . ഇതിന്റെ ആസ്ഥനം രാജാജി നഗറിലാണ്. ഏതാണ്ട് 23 രാജ്യങ്ങളില്‍ അമൃത് ഡിസ്റ്റിലറീസിന്റെ വിസ്‌കി വില്‍ക്കുന്നുണ്ട്.

രാജ്യാന്തര അംഗീകാരങ്ങള്‍ ബ്രാന്‍ഡിനെ തേടിയെത്തുന്നത് ഇതാദ്യമായിയല്ല. 2019ല്‍ അമൃത് ഫ്യൂഷന്‍ സിംഗിള്‍ മാള്‍ട്ട് വിസ്‌കി ” വേള്‍ഡ് വിസ്‌കി ഓഫ് ദ ഇയര്‍” അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

സിംഗിള്‍ മാള്‍ട്ട് വിസ്‌കി മാത്രമല്ല ബ്രാണ്ടി, റം, വോഡ്ക, ജിന്‍, ബ്ലെന്‍ഡഡ് വിസ്‌കി , സില്‍വര്‍ ഓക്ക് ബ്രാണ്ടി , ഓള്‍ഡ് പോര്‍ട്ട് റം തുടങ്ങിയവയെല്ലാം കമ്പനിയുടെ ഉല്‍പ്പന്നങ്ങളില്‍പ്പെടുന്നുണ്ട്.