Movie News

‘അമ്മ’യുടെ പ്രസിഡന്റ്‌: വിജയരാഘവന്റെയും കുഞ്ചാക്കോ ബോബന്റെയും പേര്‌ പരിഗണനയില്‍

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ വിജയരാഘവന്റെയും കുഞ്ചാക്കോ ബോബന്റെയും പേരുകള്‍ പരിഗണനയില്‍. ബാബുരാജ്‌ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക്‌ മത്സരിച്ചേക്കും. പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ മത്സരം ഒഴിവാക്കി ഇരുപാനലുകളായി തെരഞ്ഞെടുപ്പ്‌ നടത്താനാണു നീക്കം.

തെരഞ്ഞെടുപ്പ്‌ ഓഗസ്‌റ്റ് 15ന്‌ ഇടപ്പള്ളി ലുലു മാരിയറ്റില്‍ നടക്കും. നിലവിലുള്ള എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. ജോമോള്‍ ഒഴികെയുള്ള വനിത അംഗങ്ങള്‍ വീണ്ടും മത്സരിച്ചേക്കും. അന്‍സിബ, അനന്യ, സരയു, ശ്വേതാ മേനോന്‍ എന്നിവരാണ്‌ നിലവിലുള്ളത്‌.

കഴിഞ്ഞമാസം ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി പുനരുജീവിപ്പിക്കണമെന്ന്‌ ആവശ്യം ഉയര്‍ന്നത്‌. താന്‍ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ ഇനി ഇല്ല എന്നു മോഹന്‍ലാല്‍ നിലപാട്‌ എടുത്തിരുന്നു. അതേസമയം നിലവിലുള്ള എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി അതേപടി തുടരട്ടെ എന്ന്‌ വാദമാണ്‌ ഒരു വിഭാഗം ഉയര്‍ത്തിയത്‌.