Celebrity

‘അന്‍സിബ പ്രതികരിച്ചത് മറ്റ് വഴിയില്ലാത്തതുകൊണ്ട്’; പിന്തുണച്ച് ആസിഫ് അലി

താരസംഘടനയായ ‘അമ്മ’യിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് നടി അൻസിബയ്ക്ക് പിന്തുണയുമായി നടൻ ആസിഫ് അലി രംഗത്തെത്തി. അൻസിബ കാര്യങ്ങൾ പരസ്യമായി പറഞ്ഞത് മറ്റ് വഴിയില്ലാത്തതുകൊണ്ടാകാം എന്ന് ആസിഫ് അലി അഭിപ്രായപ്പെട്ടു. ജാതി, മത വിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ സാമാന്യബുദ്ധി കാണിക്കണം. സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ അവിടെത്തന്നെയാണ് പരിഹരിക്കേണ്ടത്. എന്നാൽ അവിടെ പരിഹാരം കാണാതെ വരുമ്പോഴായിരിക്കാം കാര്യങ്ങൾ പരസ്യമായി പറയേണ്ടി വരുന്നത്. അൻസിബയെപ്പോലുള്ളവർക്ക് നിവൃത്തികേട് വന്നതുകൊണ്ടാകാം ഇത് പുറത്തുപറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അൻസിബ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടി ലക്ഷ്മി പ്രിയയോട് Read More…

Celebrity

‘അമ്മ’യിലെ തമ്മില്‍ തല്ലിന്റെ മൂലകാരണം പുറത്ത്‌; കുടുംബമേളയുടെ 75 ലക്ഷം സ്‌പോണ്‍സര്‍ഷിപ്പില്‍ അടി

കൊച്ചി: താരസംഘടനയായ ‘അമ്മ’യ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങളുടെ യഥാർത്ഥ കാരണം പുറത്തുവന്നു. സംഘടനയുടെ കുടുംബമേളയ്ക്ക് ദല്ലാൾ നന്ദകുമാർ പ്രസിഡന്റായ ക്ഷേത്രം 75 ലക്ഷം രൂപയുടെ സ്പോൺസർഷിപ്പ് നൽകിയതുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങൾ ഉയർന്നിരിക്കുന്നത്. ഏറെ ചർച്ചയായ ഈ കരാറിന്റെ വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പരസ്യമായത്. കുടുംബസംഗമത്തിന്റെ പ്രധാന സ്പോൺസർഷിപ്പ് 75 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തത് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രമാണ്. വിവാദ നായകനായ ദല്ലാൾ നന്ദകുമാറാണ് ഈ ക്ഷേത്ര കമ്മിറ്റിയുടെ പ്രസിഡന്റ്. ‘അമ്മ’ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരനും Read More…

Celebrity

‘സ്ത്രീ തലപ്പത്ത് വന്നാല്‍ ബഹുമാനക്കുറവ്’; ‘അമ്മ’യിലെ പൊട്ടിത്തെറിയില്‍ ശ്വേത മേനോൻ

താരസംഘടനയായ ‘അമ്മ’യിലെ ആഭ്യന്തര തർക്കങ്ങളെക്കാൾ അടുത്ത മാസം നടക്കാനിരിക്കുന്ന ജനറൽ ബോഡി യോഗത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് പ്രസിഡന്റ് ശ്വേത മേനോൻ . സംഘടനയ്ക്കുള്ളിലെ വിഷയങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് ചർച്ച ചെയ്യേണ്ടതുണ്ട്. ഒരു സ്ത്രീ നേതൃത്വത്തിലേക്ക് വരുമ്പോൾ പൊതുവെ ബഹുമാനക്കുറവ് കാണിക്കാറുണ്ട്. സംഘടനയ്ക്കുള്ളിലെ ആശയവിനിമയത്തിൽ നിലവിൽ ചില ഗുരുതരമായ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും ശ്വേത മേനോൻ കൂട്ടിച്ചേർത്തു. ‘അമ്മ’യിലെ പ്രശ്നങ്ങളെക്കുറിച്ച് ഇപ്പോൾ പരസ്യമായി പ്രതികരിക്കാൻ താല്പര്യമില്ലെന്നും, എല്ലാ കാര്യങ്ങൾക്കും വരാനിരിക്കുന്ന പൊതുയോഗത്തിൽ വ്യക്തമായ മറുപടി നൽകുമെന്നും പ്രസിഡന്റ് അറിയിച്ചു. Read More…

Celebrity

‘എനിക്ക് അവിഹിതമുണ്ടെന്ന് ടിനി ടോം പ്രചരിപ്പിക്കുന്നു, പലരെയും മതംമാറ്റി ഇസ്ലാമാക്കാൻ നോക്കിയത്രേ, അറപ്പ് തോന്നി’

താൻ ‘അമ്മ’ സംഘടനയിൽ നിന്ന് രാജി വെക്കാൻ കാരണം നടൻ ടിനി ടോമാണെന്ന് നടി അൻസിബ ഹസൻ വെളിപ്പെടുത്തി. സംഘടനയുടെ ജോയിന്റ് സെക്രട്ടറി പദവിയിൽ ഇരുന്നപ്പോൾ മുതൽ പല വിഷയങ്ങളിലും താൻ വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇതിനെ വ്യക്തിപരമായി എടുത്ത ടിനി ടോം, തനിക്കെതിരെ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് താരം പറയുന്നു. ടിനി ടോം തനിക്കെതിരെ മോശമായ അവിഹിത കഥകൾ പ്രചരിപ്പിക്കുകയാണെന്ന് അൻസിബ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ തന്നോടല്ല, മറിച്ച് മറ്റുള്ളവരോടാണ് പറയുന്നത്. അവരിലൂടെയാണ് താൻ ഇതൊക്കെ അറിയുന്നത്. Read More…

Movie News

‘അമ്മ’യിലെ ഭിന്നത: നിലപാട്‌ വ്യക്‌തമാക്കാതെ മുന്‍നിര താരങ്ങള്‍, കുക്കുവിനെ വിമര്‍ശിച്ചവര്‍ക്കും മിണ്ടാട്ടമില്ല

താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി തെരഞ്ഞെടുപ്പിന്‌ ഒരാഴ്‌ച മാത്രം ശേഷിക്കെ, സ്‌ഥാനാര്‍ഥികളെ ലക്ഷ്യമിട്ട്‌ ഇരുവിഭാഗങ്ങളായി നടക്കുന്ന ചേരിപ്പോരില്‍ നിലപാട്‌ വ്യക്‌തമാക്കാതെ മുന്‍നിര താരങ്ങള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്‌പരം ചെളിവാരി എറിയുന്നത്‌ സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുംവിധം വളര്‍ന്നുകഴിഞ്ഞു. അതിനിടെ, അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ നടി ശ്വേതാ മേനോന്‌ ആശ്വാസമായി ഹൈക്കോടതിയുടെ വിധി വന്നത്‌ എതിര്‍ വിഭാഗത്തിന്‌ വന്‍ തിരിച്ചടിയായി. ശ്വേതാ മേനോന്‌ പിന്തുണ അറിയിച്ചിറക്കിയ കുറിപ്പില്‍, ആരോപണവിധേയനായി മത്സരത്തില്‍നിന്നു പിന്മാറിയ നടന്‍ ബാബുരാജിനെ പിന്തുണയ്‌ക്കുന്ന ആരും ചേര്‍ന്നില്ലെന്നതും Read More…

Movie News

‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റാകാന്‍ ശ്വേത മേനോന്‍? ജ​ഗ​ദീ​ഷും ര​വീ​ന്ദ്രനും പിന്മാറുന്നു

താര സംഘടനയായ ‘അമ്മ’യുടെ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മത്സരത്തില്‍നിന്നു നടന്‍ ജഗദീഷ്‌ പിന്മാറിയേക്കും. പ്രസിഡന്റ്‌ സ്‌ഥാനത്തേക്കു വനിത വരട്ടെ എന്ന നിലപാടിലാണ്‌ ജഗദീഷ്‌. വനിത പ്രസിഡന്റ്‌ എന്ന നിര്‍ദേശം വന്നതോടെ അധ്യക്ഷ സ്‌ഥാനത്തേക്കു ശ്വേത മേനോനു സാധ്യതയേറി. ഇതു സംബന്ധിച്ചു മോഹന്‍ലാല്‍,മമ്മൂട്ടി എന്നിവരുമായി ജഗദീഷ്‌ സംസാരിച്ചു. അവര്‍ സമ്മതിച്ചാല്‍ ജഗദീഷ്‌ പത്രിക പിന്‍വലിക്കും. പ്രസിഡന്റ്‌ സ്‌ഥാനത്തേക്കുള്ള മത്സരത്തില്‍നിന്നു നടന്‍ രവീന്ദ്രന്‍ പിന്മാറി. ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്കുമാത്രം മത്സരിക്കുമെന്നു രവീന്ദ്രന്‍ വ്യക്‌തമാക്കി. പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ ആറു മത്സരാര്‍ഥികളാണുള്ളത്‌. ജഗദീഷ്‌, ശ്വേത Read More…

Movie News

‘അമ്മ’യുടെ പ്രസിഡന്റ്‌: വിജയരാഘവന്റെയും കുഞ്ചാക്കോ ബോബന്റെയും പേര്‌ പരിഗണനയില്‍

താരസംഘടനയായ അമ്മയുടെ പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ വിജയരാഘവന്റെയും കുഞ്ചാക്കോ ബോബന്റെയും പേരുകള്‍ പരിഗണനയില്‍. ബാബുരാജ്‌ ജനറല്‍ സെക്രട്ടറി സ്‌ഥാനത്തേക്ക്‌ മത്സരിച്ചേക്കും. പ്രസിഡന്റ്‌ സ്‌ഥാനത്തേക്ക്‌ മത്സരം ഒഴിവാക്കി ഇരുപാനലുകളായി തെരഞ്ഞെടുപ്പ്‌ നടത്താനാണു നീക്കം. തെരഞ്ഞെടുപ്പ്‌ ഓഗസ്‌റ്റ് 15ന്‌ ഇടപ്പള്ളി ലുലു മാരിയറ്റില്‍ നടക്കും. നിലവിലുള്ള എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയില്‍ കാര്യമായ മാറ്റത്തിനു സാധ്യതയില്ല. ജോമോള്‍ ഒഴികെയുള്ള വനിത അംഗങ്ങള്‍ വീണ്ടും മത്സരിച്ചേക്കും. അന്‍സിബ, അനന്യ, സരയു, ശ്വേതാ മേനോന്‍ എന്നിവരാണ്‌ നിലവിലുള്ളത്‌. കഴിഞ്ഞമാസം ചേര്‍ന്ന ജനറല്‍ബോഡി യോഗത്തിലാണ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റി പുനരുജീവിപ്പിക്കണമെന്ന്‌ Read More…

Featured Movie News

രാജിക്ക്‌ തയാറായി മോഹന്‍ലാലും, ‘അമ്മ’യുടെ പ്രസിഡന്റ്‌ സ്‌ഥാനമൊഴിയുമെന്നു സൂചന

അംഗങ്ങളായ നടിമാരുടെ പരാതികള്‍ അവഗണിച്ചെന്ന ശക്തമായ ആരോപണത്തിനു പിന്നാലെ അഭിനേതാക്കളുടെ സംഘടനയായ ”അമ്മ” യുടെ പ്രസിഡന്റ്‌ മോഹന്‍ലാലും സ്‌ഥാനമൊഴിയുമെന്നു സൂചന. സംഘടനയിലെ കൂടുതല്‍ അംഗങ്ങള്‍ക്കെതിരേ ലൈംഗികാരോപണമടക്കം ഉയരുന്ന സാഹചര്യത്തില്‍ നേതൃത്വമൊഴിയാന്‍ മോഹന്‍ലാല്‍ സന്നദ്ധതയറിയിച്ചെന്നാണു വിവരം. സംഘടനാനേതൃത്വം ഒഴിയുന്നതു സംബന്ധിച്ച്‌ ഒരു ആത്മീയനേതാവിന്റെ ഉപദേശം മോഹന്‍ലാല്‍ തേടിയതായാണു സൂചന. സംഘടന വന്‍പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ സൂപ്പര്‍താരം ഉത്തരവാദിത്വത്തില്‍നിന്നു മാറിനില്‍ക്കുകയല്ല വേണ്ടതെന്നും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുയര്‍ന്നിട്ടുണ്ട്‌. ജനറല്‍ സെക്രട്ടറിക്കു പിന്നാലെ പ്രസിഡന്റും സ്‌ഥാനമൊഴിഞ്ഞാല്‍ സംഘടന കൂടുതല്‍ സംശയനിഴലിലാകുമെന്ന്‌ അവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ജഗദീഷ്‌, Read More…