Movie News Travel

എമ്പുരാന്‍ മാത്രമല്ല ബമ്പര്‍ ഹിറ്റ്, അതിലുള്ള ആ കൊട്ടാരം വമ്പന്‍ ഹിറ്റാണ്!

എമ്പുരാന്‍ എന്ന സിനിമയാണ് നാടുമുഴുവന്‍ ചര്‍ച്ച. വളരെ അധികം സൂക്ഷമതയോടെയാണ് ഈ ചിത്രത്തില്‍ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതായ ഒരു ലൊക്കേഷനാണ് ഗുജറാത്തിലെ അംബിക നിവാസ് കൊട്ടാരം.

രണ്ട് കാലഘട്ടത്തിലെ വ്യത്യസ്തമായ ലുക്കില്‍ കൊട്ടാരം ചിത്രത്തില്‍ കാണിക്കുന്നു. ചിത്രത്തിലെ വിവാദമായ പല കഥാമുഹൂർത്തങ്ങളും അരങ്ങേറുന്നത് ഈ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലാണ്.

ആഡംബരപ്രൗഢിയിലുള്ള കൊട്ടാരം വാസ്തുശില്‍പ വിസ്മയം കൂടിയാണ്. സുരേന്ദ്ര നഗര്‍ ജില്ലയിലെ മുലിയില്‍ സ്ഥിതിചെയ്യുന്ന ഈ കൊട്ടാരം . മുലിയിലെ രാജകുടുംബത്തിന്റെ പല തലമുറകള്‍ക്ക് സാക്ഷ്യം വഹിച്ച കൊട്ടാരം കൂടിയാണ്. ഇത് നിര്‍മിച്ചത് 1930ലാണ്. അതിഥികള്‍ക്ക് രാജകീയജിവിതം അറിയാനായി സാധിക്കുന്ന തരത്തിലുള്ള ഹെറിറ്റേജ് ഹോട്ടലായാണ് ഈ കൊട്ടാരം പ്രവര്‍ത്തിക്കുന്നത്. കൊട്ടാരത്തിന്റെ പ്രവേശന കവാടം മുതല്‍ പ്രൗഢി നിറഞ്ഞുനില്‍ക്കുന്നു.

ഇപ്പോള്‍ രാജകുടുംബത്തിലെ 24 മത്തെ തലമുറയാണ് വസിക്കുന്നത്.10 പാലസ് റൂമുകളും 2 സ്യൂട്ട് റൂമുകളും ഇവിടെയുണ്ട്. 200 ചതുരശ്ര അടി മുതല്‍ 300 ചതുരശ്ര അടി വരെ വിസൃതിതിയുള്ളതാണ് ഇവിടുള്ള ഒരോ മുറികളും. പരമ്പരാഗത രീതിയിലുള്ള ഫര്‍ണിച്ചറുകളും ജനാല വാതിലുകളും ഇവിടുണ്ട്. ഇന്ത്യന്‍ വാസ്തുവിദ്യാ ശൈലിയാണ് കൊട്ടാരത്തിന്റെ നിര്‍മാണത്തില്‍ പിന്തുടര്‍ന്നിരിക്കുന്നത്.

യൂറോപ്യന്‍ ശൈലിയുടെ സ്വാധീനവും കാണാം. വിന്റെജ് അലങ്കാര വസ്തുക്കളും സങ്കീര്‍ണമായ കൊത്തുപണികളും പ്രൗഢി കാത്ത്‌സൂക്ഷിക്കുന്നു. ഹെറിറ്റേജ് ഹോട്ടലായി മാറ്റിയിട്ടുണ്ടെങ്കിലും രാജകീയ പ്രതാപത്തിൽ തെല്ലും വിട്ടുവീഴ്ച വരുത്താതെയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.

കൊട്ടാരത്തില്‍ ഒന്നിലധികം നടുമുറ്റങ്ങളുണ്ട്. വലിയ ഹാള്‍ , മനോഹരമായ വരാന്തകള്‍, വിശലമായ ഡൈനിങ് ഏരിയയെല്ലാം ഇവിടെ കാണാം. ചുരുക്കി പറഞ്ഞാല്‍ എമ്പുരാന്‍ ഹിറ്റായതിന് പിന്നാലെ അംബികനിവാസ് കൊട്ടാരം കാണാന്‍ നിരവധിയാളുകളാണ് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *