Good News

ആനന്ദ്‌ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സമൂഹ വിവാഹം നടത്തി

മഹാരാഷ്ട്ര പാല്‍ഘറിലുള്ള 50 ദമ്പതിമാർ ഇന്ന് റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ വെച്ച് വിവാഹിതരായി. വൈകുന്നേരം 4.30 നായിരുന്നു ചടങ്ങ്.

റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന വിവാഹ ചടങ്ങിൽ ദമ്പതികളുടെ കുടുംബങ്ങൾ ഉൾപ്പെടെ 800 ഓളം പേർ പങ്കെടുത്തു. ഈ ചടങ്ങിൽ തുടങ്ങി, വരാനിരിക്കുന്ന വിവാഹ സീസണുകളിൽ രാജ്യത്തുടനീളമുള്ള ഇത്തരം നൂറുകണക്കിന് വിവാഹങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്ന് കുടുംബം അറിയിച്ചു.

നിത അംബാനിയും മുകേഷ് അംബാനിയും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ദമ്പതികൾക്ക് ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും ചെയ്തു,

സായാഹ്നത്തിന് സമ്പന്നമായ സാംസ്കാരിക അനുഭവം സമ്മാനിച്ച് വാർലി ഗോത്രക്കാർ അവതരിപ്പിച്ച പരമ്പരാഗത നൃത്തവും സംഘടിപ്പിച്ചു.