മത്സരത്തില്‍ തോറ്റതിന് പിന്നാലെ കാമുകി ഗുസ്തിചാംപ്യന്റെ വിവാഹഭ്യര്‍ത്ഥന 20,000 പേര്‍ക്ക് മുന്നില്‍ വെച്ച് നിരസിച്ചു. അമേച്വര്‍ എംഎംഎ പോരാളിയായ ലൂക്കാസ് ബുക്കോവാകിനാണ് ഈ ദുരവസ്ഥ വന്നത്. അടുത്തിടെ ഒരു രാത്രിയില്‍ 0-2 എന്ന നിലയില്‍ എതിരാളിയോട് തോറ്റതോടെ തന്റെ വിവാഹാലോചന 20,000 ആളുകള്‍ക്ക് മുന്നില്‍ കാമുകി ക്രൂരമായി നിരസിച്ചു.
പതിനായിരക്കണക്കിന് ആളുകള്‍ക്ക് മുന്നില്‍വെച്ച് അവിശ്വസ്തത ആരോപിച്ചായിരുന്നു കാമുകി വിവാഹാഭ്യര്‍ത്ഥന നിരസിച്ചത്. സംഭവത്തിന്റെ ചിത്രീകരിച്ച വീഡിയോ ഇപ്പോള്‍ ലോകമെമ്പാടും വൈറലായി മാറിയിരിക്കുകയാണ്. ട്വിറ്ററില്‍ മാത്രം ദശലക്ഷക്കണക്കിന് കാഴ്ചകള്‍ നേടിയിട്ടുണ്ട്. അതേസമയം വീഡിയോ കണ്ട ഭൂരിഭാഗം പേരും ലൂക്കാസ് ബുക്കോവാക്കിന്റെ പക്ഷത്താണ്.
ഒരു നല്ല സ്ത്രീ ഒരു പോരാട്ടത്തില്‍ പരാജയപ്പെട്ടതിന് ശേഷം തന്റെ പുരുഷന് രണ്ടാമത്തെ ആഘാതം നല്‍കില്ലെന്ന് ഇവര്‍ പറയുന്നു. കാമുകിയുടെ വിശ്വാസവഞ്ചന അനേകംപേരേ പ്രകോപിപ്പിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ അദ്ദേഹം അവഹേളിക്കപ്പടാന്‍ സാധ്യതയുണ്ടെന്ന വസ്തുത അവര്‍ അവഗണിച്ചെന്നും പറയുന്നവര്‍ ഏറെയാണ്.