Movie News

നടി അമല പോള്‍ വിവാഹിതയായി, വരന്‍ ജഗത് പങ്കുവച്ച​ ചിത്രങ്ങള്‍ കാണാം

പ്രശസ്ത തെന്നിന്ത്യന്‍ നടി അമല പോള്‍ വിവാഹിതയായി. സുഹൃത്തായ ഗോവ സ്വദേശി ജഗത് ദേശായി ആണ് വരന്‍. ഏറെക്കാലമായി അമല സംരംഭകനും കണ്‍സള്‍ട്ടന്റുമായ ജഗത് ദേശായിയുമായി പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ജഗത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.’ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജഗത് ഇന്‍സ്റ്റയില്‍ കുറിച്ചു.

നടി അമല പോള്‍ തന്റെ സുഹൃത്തായ ജഗത് ദേശായിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. ഇക്കാര്യത്തിന് സൂചന നല്‍കിക്കൊണ്ട് ജന്മദിനത്തില്‍ അമല ജഗതിന് മുത്തം നല്‍കി മോതിരം അണിയിക്കുന്ന വീഡിയോ ഒരു വീഡിയോ പുറത്തു വന്നിരുന്നു.

2009-ല്‍ നീലത്താമര എന്ന മലയാള ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്ന നടി 2010ല്‍ ഹാരിസ് കല്യാണ്‍ നായകനായ സിന്ധു സമവേലി എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. 2010-ല്‍ പുറത്തിറങ്ങിയ മൈന എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ നിരൂപക പ്രശംസയും നിരവധി പുരസ്‌കാരങ്ങളും നേടി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ സിനിമകളില്‍ അഭിനയിച്ചു.അജയ് ദേവ്ഗണിന്റെ നായികയായി 2023 മാര്‍ച്ചില്‍ പുറത്തിറങ്ങിയ ഭോല എന്ന ഹിന്ദി ചിത്രത്തിലാണ് അമല അവസാനമായി അഭിനയിച്ചത്. ആടുജീവിതം, ദ്വിജ തുടങ്ങിയ മലയാളം പ്രൊജക്റ്റുകളിലും പേരിടാത്ത മറ്റൊരു ചിത്രത്തിലുമാണ് അമല അടുത്തതായി അഭിനയിക്കുന്നത്.

ചിത്രങ്ങള്‍ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

https://www.instagram.com/p/CzQ1MJ_SWGc/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==