മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയതിലൂടെ ഒരു ചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ് അല്ലു അര്‍ജുന്‍. 68 വര്‍ഷത്തിന് ശേഷം മികച്ച നടനുള്ള അവാര്‍ഡ് തെലുങ്കിലേയ്ക്ക് എത്തിച്ചിരിക്കുകയാണ് നടന്‍. അവാര്‍ഡ് ലഭിച്ച ആവേശത്തിലാണ് അല്ലു അര്‍ജുനും പുഷ്പ ടീമും. അല്ലു അര്‍ജുന്റെ ആദ്യ ദേശീയ അവാര്‍ഡ് കൂടിയാണ് ഇത്. തന്റെ വീട്ടില്‍ കുടുംബത്തിനും ടീ പുഷ്പയ്ക്കും ഒപ്പമായിരുന്നു അല്ലു അര്‍ജുന്‍ അവാര്‍ഡ് ആഘോഷമാക്കിയത്. മകള്‍ അല്ലു അര്‍ഹയ്ക്കും പുഷ്പ ടീമിനും ഒപ്പമായിരുന്നു അല്ലു അര്‍ജുന്‍ കേക്ക് മുറിച്ചത്. ഭാര്യ സ്‌േനഹ െറഡ്ഡിയും മകന്‍ അയാനും മാതാപിതാക്കളും സന്തോഷം പങ്കിട്ട് ഒപ്പമുണ്ടായിരുന്നു. വീടിന് മുന്നില്‍ കാത്തിരുന്ന ആരാധകരെ നടന്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. പുഷ്പ 2 വിന്റെ തിരക്കിലാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍.
