Health

എ.സി. ഓണ്‍ ചെയ്ത് കിടന്നുറങ്ങുന്നതു കൊള്ളാം, പക്ഷേ ഇതു കൂടി അറിയുക

ചൂട് കാലത്ത് എസിയുടെ തണുപ്പിനെ ആശ്രയിക്കുന്നവരാണ് അധികവും. പക്ഷെ എസി ഓണാക്കി രാത്രി കിടക്കുന്നുറങ്ങുന്നത് ആരോഗ്യത്തിന് പൂര്‍ണമായും നല്ല നല്ലതല്ലെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എസിയില്‍ കിടന്നുറങ്ങുന്നതിലൂടെ വരണ്ട കണ്ണുകള്‍ ഉണ്ടാകാം.

അന്തരീക്ഷത്തിലെ ഈര്‍പ്പം എസി നീക്കം ചെയ്യുമ്പോള്‍ കണ്ണുകള്‍ വരളാനും ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നു. തണുത്ത അന്തരീക്ഷം ചയാപചയ ( മെറ്റബോളിസം) നിരക്ക് കുറയ്ക്കുന്നതിനും ശരീരത്തിലെ പ്രക്രിയകളുടെ വേഗം കുറച്ച് ക്ഷീണത്തിലേക്കും നയിച്ചേക്കാം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നത് നിര്‍ജലീകരണത്തിലേക്കും നയിച്ചേക്കാം. ഇത് വരണ്ട ചര്‍മ്മത്തിനും ചൊറിച്ചിലിനും കാരണമാകും.

കൂടാതെ പെട്ടെന്നുണ്ടാകുന്ന താപനില മാറ്റങ്ങളും തണുത്ത, വരണ്ട കാറ്റുമെല്ലാം തലവേദന, സൈനസ് പ്രശ്നങ്ങള്‍ എന്നിവയ്ക്കും കാരണമാകാം. ആസ്മ , അലര്‍ജി പോലുള്ള പ്രശ്നങ്ങളെ രൂക്ഷമാക്കാം. കൂടാതെ ശ്വാസകോശ അണുബാധ , തൊണ്ട് വേദന, ടോണ്‍സിലിറ്റസ് എന്നിവയക്കും കാരണമാകും.

നവജാത ശിശുക്കള്‍ ചെലവഴിക്കുന്ന മുറിയില്‍ എസി ഉപയോഗിക്കുമ്പോള്‍ കുഞ്ഞിന്റെ ശരീരതാപനില അനുസരിച്ച് എസി. ക്രമീകരിക്കണമെന്ന് ശിശുരോഗ വിദഗ്ധര്‍ മുന്നറിയിപ്പ് തരുന്നു.