Lifestyle

ഗര്‍ഭകാലത്തെ ലൈംഗികത ; നിങ്ങള്‍ അറിഞ്ഞുവച്ച ഈ കാര്യങ്ങള്‍ എല്ലാം തെറ്റാണ്

ഗര്‍ഭധാരണം എല്ലാ സ്ത്രീകള്‍ക്കും പ്രധാനപ്പെട്ട അവസ്ഥയാണ്. ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ പാലിക്കേണ്ട പല ജിവിതചര്യകളും ചിട്ടകളും ഉണ്ട്. പണ്ട് മുതലേ നിലനില്‍ക്കുന്ന ചിട്ടകള്‍ മിക്ക സ്ത്രീകളും പാലിച്ചു പോരുന്നുമുണ്ട്. എന്നാല്‍ ഗര്‍ഭാവസ്ഥയെ കുറിച്ചും ഗര്‍ഭിണികളുടെ പെരുമാറ്റ രീതിയെ കുറിച്ചും ചില തെറ്റിദ്ധാരണകളും ഇതോടൊപ്പം നിലനില്‍ക്കുന്നുണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം…

* അമ്മയുടേത് സുഖപ്രസവമെങ്കില്‍, മകളുടേതും സുഖപ്രസവം – ഗര്‍ഭിണിയായിരിക്കുന്ന സ്ത്രീയുടെ അമ്മയുടെ പ്രസവം സുഖമായാണ് നടന്നതെങ്കില്‍, മകളുടെ പ്രസവവും അങ്ങനെയായിരിക്കും എന്നും. സിസേറിയനാണെങ്കില്‍ മകളുടെ പ്രസവവും സിസേറിയനായിരിക്കും എന്ന തരത്തിലുള്ള വാദങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഈ വാദത്തിന് ഒരു അടിസ്ഥാനവുമില്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. കുട്ടിയുടെ വലുപ്പം, സ്ഥാനം, ഗര്‍ഭിണികളുടെ ഭക്ഷണശീലം, ജീവിതചര്യ എന്നിവയാണ് സുഖപ്രസവത്തെ നിര്‍ണയിക്കുന്ന ഘടകങ്ങളെന്നും ഗൈനക്കോളജിസ്റ്റുകള്‍ വ്യക്തമാക്കുന്നു.

* ഗര്‍ഭകാലത്തെ ലൈംഗികത – ഗര്‍ഭിണികള്‍ പങ്കാളിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭം അലസാന്‍ കാരണമാകുമെന്നൊരു വാദമുണ്ട്. എന്നാല്‍ ഇത് പൂര്‍ണമായും ശരിയല്ല. ഡോക്ടറുടെ നിര്‍ദ്ദേശാനുസരണമാകണം ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത്. ഗര്‍ഭത്തില്‍ സങ്കീര്‍ണതകളുണ്ടെങ്കില്‍ ആദ്യ മൂന്നു മാസം ലൈംഗികബന്ധം പൂര്‍ണമായും ഒഴിവാക്കുക.

* മലര്‍ന്ന് കിടന്ന് ഉറങ്ങരുത് – ഗര്‍ഭിണികള്‍ മലര്‍ന്ന് കിടന്ന ഉറങ്ങിയാല്‍ ജനിക്കുന്ന കുഞ്ഞിന് എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമെന്ന് പറയാറുണ്ട്. എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇടതുവശത്തേക്ക് ചരിഞ്ഞ് കിടക്കുന്നതാണ് ഏറ്റവും ഉത്തമം. ഭ്രൂണത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും. എന്നാല്‍ മലര്‍ന്ന് കിടക്കുന്നതു കൊണ്ട് ഒരു ദോഷവുമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

* വയര്‍ കണ്ടാല്‍ കുട്ടി ഏതാണെന്ന് പറയാം – ഗര്‍ഭിണികളുടെ വയറിന് ഉയരം കൂടുതലാണെങ്കില്‍ കുട്ടി പെണ്ണാണെന്നും, ഉയരം കുറവാണെങ്കില്‍ കുട്ടി ആണാണെന്നും ഒരു വിശ്വാസമുണ്ട്. എന്നാല്‍ ഇത് തെറ്റാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.* ഉപ്പുള്ള ഭക്ഷണത്തോട് ആര്‍ത്തിയെങ്കില്‍ കുട്ടി – ഗര്‍ഭിണികള്‍ക്ക് ഉപ്പുള്ള ഭക്ഷണത്തോട് ആര്‍ത്തിയുണ്ടെങ്കില്‍ കുട്ടി ആണായിരിക്കുമെന്ന് വിശ്വസിക്കുന്നവരുണ്ട്. മധുരത്തോടാണ് ആര്‍ത്തിയെങ്കില്‍ വയറ്റിലെ കുട്ടി പെണ്ണായിരിക്കുമെന്നാണ് ഇത്തരക്കാര്‍ കരുതുന്നത്. എന്നാല്‍ ഭക്ഷണത്തോടുള്ള ആര്‍ത്തി വിലയിരുത്തി കുട്ടി ഏതാണെന്ന് പറയാനാകില്ലെന്ന് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നു.