Movie News

കല്‍ക്കി 2898 എഡി’ രണ്ടാം ഭാഗത്തില്‍ ദീപികയുടെ പകരക്കാരിയായി ആലിയാഭട്ട്

വന്‍ഹിറ്റായ ‘കല്‍ക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തില്‍ ആലിയാഭട്ട് ചേര്‍ന്നേക്കും. ആലിയ ഭട്ട് ചര്‍ച്ചകളുടെ അന്തിമ ഘട്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. പ്രഭാസ് നായകനായ ‘കല്‍ക്കി 2898 AD’യുടെ രണ്ടാം ഭാഗത്തിലെ സുമതി എന്ന കഥാപാത്രമായി അഭിനയിക്കാന്‍ സാധ്യതയുള്ള നടിമാരുടെ കൂട്ടത്തില്‍ ആലിയ ഭട്ട് മുന്നിലുണ്ട്.

‘ലെറ്റ്‌സ് സിനിമ’യുടെ റിപ്പോര്‍ട്ട് അനുസരിച്ച്, ആലിയ ചിത്രത്തിനായി അന്തിമ ചര്‍ച്ചകളിലാണ്. നിര്‍മ്മാതാക്കളുടെ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ഇത് യാഥാര്‍ത്ഥ്യമാവുകയാണെങ്കില്‍, പ്രഭാസുമായും സംവിധായകന്‍ നാഗ് അശ്വിനുമായുമുള്ള ആലിയയുടെ ആദ്യ സഹകരണമായിരിക്കും.

ദീപികയുടെ പിന്മാറ്റത്തെക്കുറിച്ച്, നിര്‍മ്മാതാക്കള്‍ നേരത്തെ ഒരു പ്രസ്താവന ഇറക്കിയിരുന്നു: ”വരാനിരിക്കുന്ന കല്‍ക്കി 2898 എഡി’യുടെ രണ്ടാം ഭാഗത്തില്‍ ദീപിക പദുകോണ്‍ ഭാഗമാകില്ലെന്ന് ഔദ്യോഗികമായി അറിയിക്കുകയാണ്. ശ്രദ്ധാപൂര്‍വ്വമായ പരിഗണനയ്ക്ക് ശേഷം, ഞങ്ങള്‍ പരസ്പരം പിരിയാന്‍ തീരുമാനിച്ചു. ‘കല്‍ക്കി 2898 എഡി’ പോലുള്ള ഒരു സിനിമയ്ക്ക് പ്രതിബദ്ധതയും അതിലധികവും അര്‍ഹിക്കുന്നുണ്ട്. അവരുടെ ഭാവി പ്രവര്‍ത്തനങ്ങളില്‍ എല്ലാവിധ ആശംസകളും നേരുന്നു,’ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

ഷര്‍വരി വാഗിനൊപ്പം ‘ആല്‍ഫ’ എന്ന ചിത്രത്തിലാണ് ആലിയ ഇനി എത്തുക. രണ്‍ബീര്‍ കപൂറുമായി വീണ്ടും ‘ലവ് ആന്‍ഡ് വാര്‍’ എന്ന സിനിമയിലും അവര്‍ ഒന്നിക്കുന്നുണ്ട്. വിക്കി കൗശലും ഈ സിനിമയുടെ ഭാഗമാണ്.