Lifestyle

ഒഴിവ് ദിവസങ്ങളില്‍ ആലിയ ഭട്ട് ചെയ്യുന്ന ഏറ്റവും പ്രിയപ്പെട്ട കാര്യം ഇതാണ്

ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന് വീഡിയോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഒരുസ്വിമിങ്ങ് പൂളില്‍ പൊങ്ങിക്കിടക്കുന്ന വീഡിയോയിരുന്നു അത്. താന്‍ ഒഴിവ് ദിനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ് എന്ന് ആലിയ വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നു. ഒപ്പം ശല്യപ്പെടുത്തരുത് എന്നും കുറിക്കുന്നുണ്ട്. പിങ്ക് നിറത്തിലുള്ള പൂള്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് ആലിയ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്.

ആലിയ ഭട്ടിന്റെ ഒഴിവ് ദിനത്തിലെ ഏറ്റവും പ്രിയപ്പെട്ട ഈ വിനോദം ഫ്ളോട്ടിങ് തെറാപ്പി എന്ന ചികിത്സ രീതി കൂടിയാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിരവധി ശാരീരിക മാനസിക ആരോഗ്യ ഗുണങ്ങള്‍ ലഭിക്കും എന്നതാണ് യാഥാര്‍ത്ഥ്യം. മാനസീക സമ്മര്‍ദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സാധിക്കഒം കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും വര്‍ദ്ധിപ്പിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

https://www.instagram.com/reel/CxKRfy5sWae/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==