സ്റ്റോപ്പേജ് ടൈമില്‍ പെനാല്‍റ്റി മാനത്തേക്ക് അടിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ ടീമിനെ പുറത്താക്കി. ചൊവ്വാഴ്ച വൈകുന്നേരം ഹോം ടീമിനെ 1-0 ന് തോല്‍പ്പിച്ച അല്‍ താവൂണ്‍ ക്വാര്‍ട്ടറില്‍ കടന്നപ്പോള്‍ അല്‍ നാസര്‍ മത്സരത്തില്‍ നിന്ന് പുറത്തായി. സ്റ്റോപ്പേജ് ടൈമില്‍ ഗെയിം സമനിലയിലാക്കാനുള്ള സുവര്‍ണാവസരം റൊണാള്‍ഡോ പാഴാക്കി.
കളിയുടെ 96-ാം മിനിറ്റിലായിരുന്നു ടീമിന് പെനാല്‍റ്റി കിട്ടിയത്. എന്നാല്‍ മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, റയല്‍ മാഡ്രിഡ്, യുവന്റസ് സൂപ്പര്‍താരം ബാറിന് മുകളിലൂടെ അദ്ദേഹത്തിന്റെ പെനാല്‍റ്റി പറത്തി. 71-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ വലീദ് അല്‍-അഹമ്മദ് ഒരു കോര്‍ണറില്‍ നിന്ന് വലകുലുക്കിയപ്പോള്‍ അല്‍ താവൂന്‍ ഹോം ആരാധകരെ ഞെട്ടിച്ചു.
ഇഞ്ചുറി ടൈമില്‍ എവേ ടീം പെനാല്‍റ്റി ബോക്സിനുള്ളില്‍ മുഹമ്മദ് മാരനെ വീഴ്ത്തിയപ്പോള്‍ വലീദ് നായകനില്‍ നിന്ന് വില്ലനായി മാറി.
ഭാഗ്യവശാല്‍, റൊണാള്‍ഡോയുടെ പെനാല്‍റ്റി മിസ് ആയതോടെ ഉത്കണ്ഠ അവര്‍ക്ക് ആശ്വാസമായി മാറി. സൂപ്പര്‍താരം 2022-ല്‍ അല്‍ നാസറില്‍ ചേര്‍ന്നതിന് ശേഷം പോര്‍ച്ചുഗീസ് താരം കിംഗ്‌സ് കപ്പില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും പുറത്തായി. വെള്ളിയാഴ്ച സൗദി പ്രോ ലീഗ് പുനരാരംഭിക്കുമ്പോള്‍ റൊണാള്‍ഡോയുടെ അല്‍ നാസര്‍ ലീഗ് നേതാക്കളായ അല്‍ ഹിലാലിനെ നേരിടും.