ഐശ്വര്യറായിയുടെ ചര്‍മസൗന്ദര്യം ശ്രദ്ധിക്കാത്ത സൗന്ദര്യാരാധകര്‍ കുറവായിരിക്കും. അതുപോലെ മനോഹരമായ ചര്‍മം സ്വന്തമാക്കാന്‍ പലമാര്‍ഗങ്ങള്‍ പ്രയോഗിക്കുന്നവരും ഉണ്ട്. തിരക്കേറിയ ഷൂട്ടിനിടയില്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ ചര്‍മത്തിന് തിളക്കവും ഉന്മേഷവും നല്‍കാന്‍ ഐശ്വര്യറായി പ്രയോഗിക്കുന്ന ഒരു ഫേസ്പാക്കാണ് ഇത്. തൈര് വെള്ളരിക്ക തേന്‍ എന്നിവയാണ് ഇതിനാവശ്യമായ ചേരുവകള്‍. നന്നായി അരച്ചെടുത്ത വെള്ളരിക്കയിലേക്ക് 1 ടീസ്പൂണ്‍ തൈരും 1 ടീസ്പൂണ്‍ തേനും ചേര്‍ക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകി കളയാം. അരച്ചെടുത്ത തക്കാളിയും വെള്ളരിക്കയും മിക്‌സ് ചെയ്ത് കഴുത്തിലും മുഖത്തും 15 മിനിറ്റ് പുരട്ടി അല്‍പ്പസമയം മസാജ് ചെയ്ത് ശേഷം കഴുകി കളയാം. അരച്ചെടുത്ത ഉരുളക്കിഴങ്ങും വെള്ളരിക്കയും നന്നായി മിക്‌സ് ചെയ്ത ശേഷം ഈ പേസ്റ്റിലേയ്ക്ക് അല്‍പ്പം മുള്‍ട്ടാണി മിട്ടി കൂടി ചേര്‍ത്ത് മുഖത്ത് പുരട്ടാം. 15 മിനിറ്റിന് ശേഷം ചെറു ചൂടുവെള്ളത്തില്‍ കഴുകി കളയാം
