Featured Good News

IIT ബിരുദം, വന്‍ ശമ്പളമുള്ള ജോലി; എല്ലാംവിട്ട് 500 രൂപ പ്രതിഫലത്തിന് നാടകാഭിനയത്തിന് പോയി

ഐഐടി ഡല്‍ഹിയില്‍ നിന്നും ബിരുദം, പിന്നാലെ വമ്പന്‍ ശമ്പളമുള്ള ജോലി. എല്ലാം ഉപേക്ഷിച്ച് 500 രൂപ പ്രതിഫലം കിട്ടുന്ന നാടകാഭിനയത്തിന് പോയി. പക്ഷേ ഇപ്പോള്‍ മനോജ് ബാജ്‌പേയിക്കും രണ്‍ബീര്‍ കപൂറിനുമൊപ്പം ജോലി ചെയ്യുന്നു. സ്വപ്‌നതുല്യമായ കരിയര്‍വിട്ട് ബോളിവുഡിലെ സ്വപ്‌നം തേടി പോയത് നടന്‍ അമോല്‍ പരാശറാണ്.

ടിവിഎഫ് ട്രിപ്ലിംഗിലെ ഐക്കണിക് ഡിജെ ചിത്വാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും സര്‍ദാര്‍ ഉദമില്‍ വിക്കി കൗശലിനൊപ്പം ഭഗത് സിംഗിനെ അവതരിപ്പിക്കുന്നതും വരെയുള്ള നടന്‍ അമോല്‍ പരാശറിന്റെ ബോളിവുഡ് യാത്രയെ അസാധാരണം എന്നല്ലാതെ പിന്നെന്തു വിളിക്കാനാണ്. അഭിനയം എന്ന അദ്ദേഹത്തിന്റെ കിറുക്കാണ് ബോളിവുഡിലേക്ക് എത്തിച്ചത്.

ഹ്യൂമന്‍സ് ഓഫ് ബോംബെയുമായുള്ള ഒരു സംഭാഷണത്തില്‍, അമോല്‍ ഒരു സുഖകരമായ കണ്‍സള്‍ട്ടിംഗ് ജോലിയില്‍ നിന്ന് – മാതാപിതാക്കളുടെ അഭിമാനകരമായ പ്രതീക്ഷകളില്‍ നിന്ന് – മാറി യഥാര്‍ത്ഥ പാഷനെ പിന്തുടരാന്‍ പോയതെങ്ങനെയെന്ന് പങ്കുവെച്ചു. ജോലി ഉപേക്ഷിച്ച് അഭിനയത്തിനായി മുംബൈയില്‍ എത്തിയ അദ്ദേഹം പൃഥ്വി തിയേറ്ററില്‍ നാടകനടനായി. ജീവിതം നിലനിര്‍ത്താന്‍. പാര്‍ട്ട് ടൈം ജോലികള്‍ ചെയ്തുകൊണ്ട് ഒരു ഷോയ്ക്ക് 500 മുതല്‍ 1000 രൂപ വരെ വരുമാനം നേടി.

അതു പക്ഷേ ഗ്ലാമറസായിരുന്നില്ല. പക്ഷേ അദ്ദേഹത്തിന്റെ സ്ഥിരോത്സാഹം ഫലം കണ്ടു – ആറ് മാസത്തെ ജോലിക്ക് ശേഷം, ഐഐടി കാലഘട്ടത്തില്‍ അദ്ദേഹത്തെ ഓര്‍മ്മിച്ച ഒരു കാസ്റ്റിംഗ് ഡയറക്ടര്‍ അദ്ദേഹത്തിന് ഒരു ഓഡിഷന്‍ വാഗ്ദാനം ചെയ്തു, അത് രണ്‍ബീര്‍ കപൂര്‍ അഭിനയിച്ച യാഷ് രാജ് ഫിലിംസിന്റെ ‘റോക്കറ്റ് സിംഗ്: സെയില്‍സ്മാന്‍ ഓഫ് ദി ഇയര്‍’ എന്ന ചിത്രത്തിലേക്കായിരുന്നു. ബാക്കിയൊക്കെ ചരിത്രമാണ്. നാടകത്തില്‍ നിന്ന് വെബ് സീരീസിലേക്കും പിന്നെ ബോളിവുഡിലേക്കും,

‘സ്വപ്നം കാണാന്‍ ധൈര്യപ്പെട്ടിട്ടുണ്ടെങ്കില്‍, കുറഞ്ഞത് ആ സ്വപ്നങ്ങള്‍ക്ക് ഒരു പോരാട്ട അവസരമെങ്കിലും നല്‍കുക.’ അമോല്‍ പറയുന്നു. വെബ് ഷോകളിലും സിനിമകളിലും തന്റെ അനായാസ വൈദഗ്ധ്യം കൊണ്ട് അമോല്‍ പരാശര്‍ തന്റേതായ ഒരു സ്ഥാനം നേടിയിട്ടുണ്ട്. ടിവിഎഫ് ട്രിപ്ലിംഗിലെ ഡിജെ ചിത്വാന്‍ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. വളരെ പെട്ടെന്ന് തന്നെ ആ കഥാപാത്രം ഒരു ആരാധനാപാത്രമായി മാറി.

എന്നാല്‍ ഷൂജിത് സിര്‍കാറിന്റെ സര്‍ദാര്‍ ഉദമില്‍ വിക്കി കൗശലിനൊപ്പം ഭഗത് സിംഗ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ചു. കൊങ്കണ സെന്‍ ശര്‍മ്മയ്‌ക്കൊപ്പം ഡോളി കിറ്റി ഔര്‍ വോ, ചമക്തേ സിത്താരേ, മലയാളത്തിലെ ഹിറ്റ് ത്രില്ലറിന്റെ ഹിന്ദി റീമേക്കായ മനോജ് ബാജ്‌പേയിക്കൊപ്പം ട്രാഫിക് തുടങ്ങിയ ചിത്രങ്ങളിലും അമോല്‍ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. വിശേഷ് ഭട്ട് നിര്‍മ്മിച്ച കോമഡി ചിത്രമായ കാഷില്‍ അദ്ദേഹം ആദ്യമായി പൂര്‍ണ്ണ നായക വേഷം ചെയ്തു.