ഭാവിയെക്കുറിച്ച് എല്ലാ മനുഷ്യരും ആകാംക്ഷാഭരിതരാകുന്നത് സ്വാഭാവികമാണ്. ശ്രദ്ധനേടിയ ബാല്‍ക്കണിലെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന ബാബ വെംഗ 2025 ല്‍ നടക്കാനിരിക്കുന്ന സംഭവത്തെക്കുറിച്ചുള്ള നടത്തിയ പ്രവചനങ്ങള്‍ ശ്രദ്ധനേടുകയാണ്. 2025-ല്‍ ഉണ്ടായ അനേകം വിനാശകരമായ ദുരന്തങ്ങളെയും വ്യാപകമായ ജീവഹാനിയെയും കുറിച്ച് വാംഗ പ്രവചിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ 2026-ലെ അവരുടെ പ്രവചനങ്ങള്‍ ഇപ്പോഴേ ആള്‍ക്കാര്‍ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. അത് കൂടുതല്‍ മാരകവും ഭയാനകവുമാണെന്നാണ് കണക്കാക്കുന്ന വിലയിരുത്തലുകള്‍ പുറത്തുവരാന്‍ തുടങ്ങിയിരിക്കുന്നു.
ബാബ വാംഗയുടെ ദര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നത് 2026 ല്‍ ഒരു വലിയ ആഗോള സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമെന്നാണ്. 2025 ല്‍ തന്നെ, ഇന്ത്യയും പാകിസ്ഥാനും ഇറാനും ഇസ്രായേലും തായ്ലന്‍ഡും കംബോഡിയയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ ലോകം കണ്ടിട്ടുണ്ട്. വംഗയുടെ പ്രവചനം കണക്കാക്കുമ്പോള്‍ ചൈന തായ്വാനില്‍ ആക്രമണം അഴിച്ചുവിട്ടേക്കാമെന്നും റഷ്യയും യുഎസ്എയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ടെന്നും കണക്കാക്കുന്നവര്‍ ഏറെയാണ്. ഇത് വരാനിരിക്കുന്ന അപകടകരമായ ഒരു കാലഘട്ടം ഉണ്ടാക്കിയേക്കാം.
2026-ല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഉയര്‍ച്ചയും ബാബ വാംഗ പ്രവചിച്ചിട്ടുണ്ട്. 2025-ല്‍, എഐ എത്ര വേഗത്തില്‍ വളരുന്നുവെന്ന് നമ്മള്‍ ഇതിനകം കണ്ടുകഴിഞ്ഞു. മനുഷ്യസമാനമായ കാര്യങ്ങള്‍ മുതല്‍ പ്രധാനപ്പെട്ട തീരുമാനങ്ങളില്‍ വരെ എഐ അതിവേഗതയിലാണ് നീങ്ങുന്നത്. ചിലര്‍ ഇതിനെ പുരോഗതിയായി കാണുമ്പോള്‍, മറ്റുള്ളവര്‍ ആശങ്കാകുലരാണ്. വാംഗയുടെ പ്രവചനം ശരിയാണെങ്കില്‍, 2026-ല്‍ എഐ അതിന്റെ ഉന്നതിയില്‍ വലിയ മാറ്റിമറിക്കല്‍ നടത്തിയേക്കാം. ബാബ വാംഗയുടെ പല പ്രവചനങ്ങളില്‍ അന്യഗ്രഹജീവികളുടെ ഇടപെടലും പലരും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. ബഹിരാകാശത്തെ പരീക്ഷണങ്ങളില്‍ ശാസ്ത്രം വലിയ പുരോഗതി കൈവരിച്ചിരിക്കുകയാണ്.
വെംഗയുടെ പ്രവചനമനുസരിച്ച്, 2026 നവംബറില്‍ ഒരു വലിയ അന്യഗ്രഹ കപ്പല്‍ ഭൂമിയിലേക്ക് വരും. ഈ ഞെട്ടിക്കുന്ന അവകാശവാദം സൂചിപ്പിക്കുന്നത് മനുഷ്യര്‍ ആദ്യമായി അന്യഗ്രഹജീവികളുമായി സമ്പര്‍ക്കം പുലര്‍ത്തിയേക്കാമെന്നാണ്. ഹാര്‍വാര്‍ഡ് ജ്യോതിശാസ്ത്രജ്ഞനായ അവി ലോബ്, ത്രീ അറ്റ്‌ലസ്് എന്ന് പേരിട്ടിരിക്കുന്ന ബഹിരാകാശ വസ്തു, ഭൂമിയോട് അടുത്താണെന്ന് വിശ്വസിക്കുന്നു. പല വിദഗ്ധരും ഇത് ഒരു സ്വാഭാവിക മഞ്ഞുമൂടിയ വാല്‍നക്ഷത്രമാണെന്ന് പറയുമ്പോള്‍, ലോബും അദ്ദേഹത്തിന്റെ ഗവേഷക സംഘവും ഇത് അന്യഗ്രഹ സാങ്കേതികവിദ്യ ആയിരിക്കാമെന്ന് വിലയിരുത്തുന്നുണ്ട്.




