Movie News

വിജയ് യ്ക്ക് പിന്നാലെ ‘തല അജിത്തും’ അഭിനയം വിടുന്നു? താരം യൂറോപ്യന്‍ ജിടി4 ചാമ്പ്യന്‍ഷിപ്പിന്

രാഷ്ട്രീയത്തിലേക്ക് ഗൗരവത്തില്‍ പ്രവേശിക്കാന്‍ പോകുന്ന സൂപ്പര്‍താരം ഇളയദളപതി അഭിനയം നിര്‍ത്താന്‍ പോകുകയാണ്. എന്നാല്‍ ഇന്‍ഡസ്ട്രിയിലെ വിജയ് യുടെ ഏറ്റവും വലിയ എതിരാളിയായി കണക്കാക്കുന്ന അജിത്തും അഭിനയത്തിന് താല്‍ക്കാലികമായി വിടപറയാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. വിജയ് യെ പോലെ ഇഷ്ടപ്പെട്ട ഗൗരവതരമായ ഒരു മേഖലയിലേക്ക് മാറാനാണ് അജിത്തും അവധി നല്‍കുന്നത്.

അഭിനയത്തിന് പുറമേ മോട്ടോര്‍ സ്‌പോര്‍ട്‌സിനോടുള്ള നടന്‍ അജിത്തിന്റെ കമ്പം പ്രശസ്തമാണ്. യൂറോപ്യന്‍ ജിടി4 ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന തമിഴ് സൂപ്പര്‍സ്റ്റാര്‍ അജിത് കുമാര്‍ റേസിംഗിനോടുള്ള അഭിനിവേശത്തിലേക്ക് മടങ്ങാനാണ് തല്‍ക്കാലം ആക്ടിംഗില്‍ നിന്നും വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഫെഡറേഷന്‍ ഓഫ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ്ബ് ഓഫ് ഇന്ത്യയുടെ അഭിപ്രായത്തില്‍, താരം യുകെ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള ടീമുകളുമായി ചര്‍ച്ചയിലാണ്.

റേസിംഗിനോടുള്ള അഭിനിവേശത്തിന് പേരുകേട്ട നടന്‍ ഗുഡ് ബാഡ് അഗ്ലി എന്ന ചിത്രത്തിന് ശേഷം അടുത്ത വര്‍ഷം റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അഭിനയത്തില്‍ നിന്ന് പിന്മാറുമെന്നാണ് അഭ്യൂഹം. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. അജിത് നടനെന്ന പോലെ ഒരു പ്രൊഫഷണല്‍ റേസര്‍ എന്ന നിലയിലും ശ്രദ്ധേയമായ മുന്നേറ്റം നടത്തിയിട്ടുണ്ട്.

2002-ലെ ഫോര്‍മുല മാരുതി ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ ഒറ്റത്തവണ ഓട്ടമത്സരത്തിന് ശേഷം 2003-ല്‍ താരം റേസിംഗ് ഡ്രൈവറായി സൈന്‍ ചെയ്തു, അവിടെ അദ്ദേഹം നാലാം സ്ഥാനത്തെത്തി. 2003ല്‍ മാനേജര്‍ അക്ബര്‍ ഇബ്രാഹിമുമായി കരാര്‍ ഒപ്പിട്ട ശേഷം അജിത് ഉദ്ഘാടന ഫോര്‍മുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. മത്സരത്തിന്റെ ആദ്യ ലാപ്പില്‍ തന്നെ സ്പണ്‍ ഔട്ട് ചെയ്തെങ്കിലും, പന്ത്രണ്ടാം സ്ഥാനത്തായി സീസണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. ആറ് വര്‍ഷത്തിന് ശേഷം റേസിംഗില്‍ നിന്ന് അവധിയെടുത്ത്, എഫ്‌ഐഎ ഫോര്‍മുല ടു ചാമ്പ്യന്‍ഷിപ്പിന്റെ 2010 സീസണില്‍ പങ്കെടുത്ത് കാര്‍ റേസിംഗിന്റെ മൂന്നാം സീസണിനായി താരം ട്രാക്കിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *