Crime

മകളുമായി ഒളിച്ചോടിയ യുവാവിന്റെ സഹോദരിയെ പിതാവും മകനും ചേര്‍ന്ന് ബലാത്സംഗം ചെയ്തു

ലുധിയാന: മകള്‍ പ്രണയിച്ച് ഒളിച്ചോടിയതിന് യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പിതാവിന്റെ കുടുംബാംഗങ്ങളുടേയും പ്രതികാരം. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് രവീന്ദര്‍ സിംഗ്, സഹോദരന്‍ വരീന്ദര്‍ സിംഗ്, മകന്‍ അമന്‍ സിംഗ്, മറ്റൊരു കൂട്ടാളി സന്തോഷ് സിംഗ് എന്നിവര്‍ക്കെതിരെ ടിബ്ബ റോഡ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികള്‍ ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഭവം നടന്നത് മെയ് ഒന്നിന് ആണെങ്കിലും ഇരയ്ക്ക് ഏറ്റ കടുത്ത മാനസികാഘാതമാണ് കേസ് ഇത്രയും നീളാന്‍ കാരണമായത്. കൂട്ടമാനഭംഗത്തിനിരയായ യുവതി രണ്ട് കുട്ടികളുടെ അമ്മയാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരയുടെ സഹോദരനും പ്രതിയുടെ മകളും ഒളിച്ചോടിയത്.

ദമ്പതികളെ തേടി നാലുപേരും മെയ് ഒന്നിന് അവളുടെ വീട്ടിലെത്തി. കാണാത്തതിനെ തുടര്‍ന്ന് പ്രതികള്‍ ഇരയെ ആദ്യം ഭീഷണിപ്പെടുത്തി. അതിനും ശേഷം പ്രതികാരമായി യുവതിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. പരാതി നല്‍കിയാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്ത് വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറഞ്ഞു.

കൂട്ടബലാത്സംഗത്തിന്റെ ആഘാതത്തില്‍ നിന്ന് അവള്‍ സുഖം പ്രാപിച്ച് സ്ഥിരത കൈവരിച്ചതിന് ശേഷമാണ് പരാതി നല്‍കാന്‍ പോലീസിനെ സമീപിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്തിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രിലില്‍ മുഖ്യപ്രതി രവീന്ദറിന്റെ സഹോദരനും മകളും ഒളിച്ചോടിയതായി ഇരയുടെ പരാതിയില്‍ പറഞ്ഞതായി പോലീസ് പറഞ്ഞു.