ഒരേ തരം കഥാതന്തുവില്‍ നിന്നും അനേകം സിനിമകള്‍ ഉണ്ടാക്കിയിരിക്കുന്ന ലോകേഷ് കനകരാജിന്റെ യൂണിവേഴ്‌സ് ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകന്മാരില്‍ ഒരാളായി അദ്ദേഹത്തെ മാറ്റിയിട്ടുണ്ട്. മാനഗരം, കൈദി, മാസ്റ്റര്‍, വിക്രം തുടങ്ങി നാലോ അഞ്ചോ സിനിമകള്‍ കൊണ്ട് വിജയസിനിമയുടെ ഒരു ഫോര്‍മുല തന്നെ സൃഷ്ടിച്ച അദ്ദേഹം നിര്‍മ്മാണരംഗത്തും കൈ വെയ്ക്കുന്നു.
തന്റെ തട്ടകമായ തമിഴില്‍ നിന്നും മാറി ലോകേഷിന്റെ ആദ്യ നിര്‍മ്മാണം ഹിന്ദിയിലായിരിക്കും. ഹിന്ദി വിപണിയിലെ നിരവധി പങ്കാളികളുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തിവരികയാണെന്നാണ് വിവരം. 2024-ല്‍ തന്റെ ആദ്യ നിര്‍മ്മാണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. തന്റെ സിനിമകളിലൂടെ മറ്റൊരു സിനിമാറ്റിക് അനുഭവങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അദ്ദേത്തിന് വേണ്ടി ബോളിവുഡില്‍ വരെ ആവശ്യക്കാരേറെയാണ്.
രാജ്യത്തുടനീളം താരത്തിന് ഓഫറുകള്‍ വരുന്നുണ്ട്. ധാരാളം ആശയങ്ങള്‍ മനസ്സിലുള്ള ലോകേഷിന് അദ്ദേഹം വികസിപ്പിച്ച എല്ലാ ആശയങ്ങളും ഒറ്റയ്ക്ക് ചെയ്യാന്‍ കഴിയില്ല. അതുകൊണ്ട് അത്തരം ആശയങ്ങള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ പ്രമുഖരുമായി സഹകരിച്ച് വര്‍ഷങ്ങളായി താന്‍ വികസിപ്പിച്ചെടുത്ത നിരവധി കാര്യങ്ങള്‍ നിര്‍മ്മിക്കാന്‍ സംവിധായകന്‍ തീരുമാനം എടുത്തിരിക്കുന്നതായിട്ടാണ് വിവരം.