കായംകുളം: അച്ഛനെ വെട്ടിക്കൊല്ലുകയും അമ്മയെ ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ടല്ലൂര്‍ സ്വദേശി അഡ്വ. നവജിത്ത് നടേശന്റെ ഭാര്യ നവ്യ പെണ്‍കുഞ്ഞിനു ജന്മംനല്‍കി.
സംഭവം നടന്ന ദിവസമാണ് നവ്യയെ പ്രസവത്തിനായി കൊണ്ടുപോയത്. കൈപ്പട്ടൂരിലെ ആശുപത്രിയിലായിരുന്നു പ്രസവം. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. നവ്യയുമായും നവജിത്ത് വഴക്കുണ്ടാക്കുമായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു.
റിമാന്‍ഡില്‍ കഴിയവെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച നവജിത്തിനെ ജയിലില്‍നിന്നു തിരുവനന്തപുരത്തെ മാനസികാരോഗ്യകേന്ദ്രത്തിലേക്കു മാറ്റിയിരുന്നു. നവജിത്തിന്റെ പിതാവായ നടരാജന്റെ മൃതദേഹപരിശോധനയ്ക്കിടെ വീടിന്റെ അലമാരയുടെ താക്കോല്‍ കിട്ടിയിരുന്നു. അദ്ദേഹം സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും പോലീസ് കസ്റ്റഡിലെടുത്തു കോടതിക്കു കൈമാറിയിട്ടുണ്ട്.
കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില്‍ നടരാജനെ (62) കഴിഞ്ഞ 30 നു രാത്രിയാണു മൂത്തമകന്‍ നവജിത്ത് വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരുക്കേറ്റ് നവജിത്തിന്റെ മാതാവ് സിന്ധു(53) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അവര്‍ അപകടനില തരണംചെയ്തിട്ടുണ്ട്.




