മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന സ്റ്റേജ് ഷോകളും സംഗീത പരിപാടികളിലും കച്ചേരികളിലുമൊക്കെ പങ്കെടുക്കുന്ന ആളുകൾ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് ബാത്ത്‌റൂം ബ്രേക്ക്. പരിപാടിയുടെ ഒഴുക്കിന് തടസമാകാതിരിക്കാന്‍ പ്രകൃതിയുടെ ഈ വിളികള്‍ ഒഴിവാക്കുകയാണ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും പലരും ചെയ്യുന്നത്. സ്റ്റേജിന് തൊട്ടടുത്ത് ഇതിന് സൗകര്യം ഉണ്ടാകണമെന്നുമില്ല.
എന്നാല്‍ സ്റ്റേജ് പെര്‍ഫോമന്‍സ് നടത്തുന്നവര്‍ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന പ്രത്യേക ഡയപ്പറുകൾ പുറത്തിറക്കി ഒരു കമ്പനി. ബാത്ത്‌റൂം ബ്രേക്കുകളുടെ അനുഭവത്തെ തടസ്സപ്പെടുത്തുന്നത് ഒഴിവാക്കാൻ ഉപയോക്താക്കള്‍ക്ക് സൗകര്യമൊരുക്കുന്നു.
ഒരു സിനിമ, കച്ചേരി, അല്ലെങ്കിൽ തിയേറ്റർ പ്രകടനം എന്നിവയ്ക്കിടെ വിശ്രമമുറിയുടെ ഇടവേള ആവശ്യമായി വരുന്നവര്‍ക്കുവേണ്ടിയാണ് ഈ ഡയപ്പറുകള്‍. അത്തരം സാഹചര്യങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയ മുതിർന്നവർക്കുള്ള ഡയപ്പറുകളാണ് കമ്പനി അവതരിപ്പിച്ചത്.
ഡെയ്‌ലി സ്റ്റാർ ന്യൂസിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, ലിക്വിഡ് ഡെത്തും ഡിപെൻഡും ചേർന്ന് ‘പിറ്റ് ഡയപ്പർ’ എന്ന ഡയപ്പർ ബ്രാൻഡാണ് പുറത്തിറക്കിയിരിക്കുന്നത്. പലപ്പോഴും സംഗീതകച്ചേരികളിലോ പരിപാടികളിലോ പങ്കെടുക്കുന്ന ആളുകൾക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഈ ഡയപ്പറുകൾ, ബാത്ത്‌റൂം ബ്രേക്കുകളിൽ അവരെ സഹായിക്കും.
മൂത്രത്തിന്റെ ദുർഗന്ധം ഇല്ലാതാക്കാനുള്ള സംവിധാനത്തോടെയും ലീക്കുണ്ടാകാതെയുമാണ് ഇത് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. ഈ ഡയപ്പറുകൾക്ക് 6,000 രൂപയാണ് വില. പിറ്റ് ഡയപ്പറുകൾ ലിക്വിഡ് ഡെത്ത് വെബ്‌സൈറ്റിൽ മാത്രം