Celebrity

അന്ന് ആ സംവിധായകന്‍ പൊട്ടിക്കരയിച്ചു ; ആദ്യ സിനിമാനുഭവം തുറന്നു പറഞ്ഞ് കാജല്‍അഗര്‍വാള്‍

വിജയ്, അജിത് തുടങ്ങി നിരവധി മുന്‍നിര നായകന്മാരുടെ ചിത്രങ്ങളില്‍ തിളങ്ങി നിന്ന കാജല്‍ അഗര്‍വാള്‍ വിവാഹവും കുഞ്ഞുമൊക്കെ ആയതോടെ തല്‍ക്കാലം തിരക്കേറിയ സിനിമാജീവിതത്തിന് അവധി കൊടുത്തിരിക്കുകയാണ്.

കുടുംബജീവിതത്തെ തടസ്സപ്പെടുത്താത്ത രീതിയില്‍ സിനിമ തെരഞ്ഞെടുക്കുന്ന അവര്‍ തമിഴില്‍ ഇന്ത്യന്‍ 2, തെലുങ്കില്‍ സത്യഭാമ തുടങ്ങിയ ചിത്രങ്ങളിലൂടെ തിരിച്ചുവരവ് ലക്ഷ്യമിടുന്നു. അടുത്തിടെ കാജല്‍ അഗര്‍വാള്‍ തന്റെ ആദ്യ സിനിമയില്‍ അഭിനയിച്ച അനുഭവം പങ്കുവച്ചു.

തേജ സംവിധാനം ചെയ്യുന്ന ‘ലക്ഷ്മി കല്യാണം’ എന്ന തെലുങ്ക് ചിത്രത്തിലാണ് അഭിനയിക്കാന്‍ തന്നെ ആദ്യം ക്ഷണിച്ചതെന്ന് അവര്‍ പറഞ്ഞു. എനിക്ക് തെലുങ്ക് അറിയാത്തതിനാല്‍ അവര്‍ എന്നോട് അഭിനയിക്കാന്‍ എങ്ങനെ ആവശ്യപ്പെടുമെന്ന് ഞാന്‍ ചിന്തിച്ചു.

പരിഭ്രമത്തോടെ ഒപ്പമുണ്ടായിരുന്ന പിതാവിനോട് അവളെ കരയിപ്പിക്കാന്‍ സംവിധായകന്‍ പറഞ്ഞു. അച്ഛന്‍ ഏതാണ്ട് പറഞ്ഞപ്പോള്‍ കരയാന്‍ തുടങ്ങി. വളരെ മനോഹരമായി കരഞ്ഞുവെന്ന് പറഞ്ഞാണ് സംവിധായകന്‍ ആദ്യ സിനിമ അവസരം തന്നതെന്ന് കാജല്‍ അഗര്‍വാള്‍ പറഞ്ഞു.