Movie News

വിവാഹ ഗോസിപ്പുകള്‍ക്കിടയില്‍ നടന്റെ പിറന്നാള്‍ ആഘോഷം ; പാര്‍ട്ടിയുടെ വീഡിയോ പങ്കുവെച്ച് നടി മീന

ഇടയ്ക്കിടെ മലയാളത്തിലും തമിഴിലുമായി പ്രത്യക്ഷപ്പെടുന്ന നടി മീനയുടെ വിശേഷങ്ങളില്‍ ഏറ്റവും പുതിയതായിട്ടുള്ളത് നടിയുടെ വിവാഹവുമായി ബന്ധപ്പെട്ട ഗോസിപ്പുകളാണ്. എന്നാല്‍ ഇക്കാര്യത്തില്‍ നടി ഔദ്യോഗികമായി ഒരു വിവരവും പങ്കുവെച്ചിട്ടുമില്ല. അതിനിടയില്‍ വിവാഹിതനായ ഒരു തമിഴ്‌നടന്റെ പിറന്നാള്‍ ആഘോഷത്തിനായി നടി അമേരിക്കയില്‍ പോയതിന്റെ വീഡിയോ വൈറലാകുന്നു.

അത്തരത്തില്‍ അമേരിക്കയിലെ നാഷ്വില്ലെ ടെന്നസിയിലുള്ള നടന്‍ നെപ്പോളിയന്‍ തന്റെ അറുപതാം പിറന്നാള്‍ ആഘോഷത്തിലാണ് നടി മറ്റു നിരവധി പ്രമുഖര്‍ക്കൊപ്പം ആഘോഷിച്ചു. നടി മീനയും നടി ഖുശ്ബുവും ആഘോഷത്തില്‍ പങ്കെടുത്തു. അവര്‍ അവിടെ ചെന്ന് അദ്ദേഹത്തെ അഭിനന്ദിക്കുകയും അദ്ദേഹം നടത്തിയ അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. ഇതിന്റെ ചിത്രങ്ങള്‍ മീന പങ്കുവച്ചു. ഇത് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുകയാണ്.

കമല്‍, രജനി, അജിത്ത് തുടങ്ങിയ തമിഴ് സിനിമയിലെ മുന്‍നിര താരങ്ങള്‍ക്കൊപ്പം 90കളില്‍ നിരവധി സിനിമകളില്‍ അഭിനയിച്ച് ആരാധകരുടെ സ്വപ്ന സുന്ദരിയായി നടി മാറിയിരുന്നു. തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളില്‍ തിളങ്ങി നില്‍ക്കുമ്പോള്‍ 2009ലാണ് വിദ്യാസാഗറുമായുള്ള വിവാഹം.

ഇവര്‍ക്ക് നൈനിക എന്നൊരു മകളുണ്ട്. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് മീനയുടെ ഭര്‍ത്താവ് മരിച്ചത്. തളര്‍ന്നുപോയ മീന ഒരു വര്‍ഷത്തോളം പുറത്ത് വരാതെ വീടിനുള്ളില്‍ കഴിഞ്ഞു. ഇപ്പോള്‍ ആ ദു:ഖത്തില്‍ നിന്നും പതിയെ ജീവിതം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന നടി പരസ്യങ്ങളിലും അവാര്‍ഡ് ദാന ചടങ്ങുകളിലും മംഗളകരമായ പരിപാടികളിലും പ്രത്യക്ഷപ്പെട്ടു തുടങ്ങിയിട്ടുണ്ട്.