Movie News

‘പണത്തിനായി സെക്സ് വേഷങ്ങൾ, സിനിമയിൽ പ്രസവം ചിത്രീകരിച്ച് ലക്ഷങ്ങൾനേടി’; ശ്വേതാ മേനോനെതിരേ കേസ്‌

അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചു പണം സമ്പാദിച്ചെന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരേ കൊച്ചി സെന്‍ട്രല്‍ പോലീസ്‌ കേസെടുത്തു. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാളുടെ പരാതിയിലാണ്‌ കേസ്‌. നടിക്കെതിരേ പോലീസില്‍ നേരത്തേ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും അതിനാലാണ് നടപടിക്കായി കോടതിയെ സമീപിക്കുന്നതെന്നും ഹര്‍ജിയിലുണ്ടായിരുന്നു. തുടര്‍ന്നാണ് കോടതി പരാതിയില്‍ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.

ഐ.ടി. നിയമത്തിലെ 67(എ) വകുപ്പ്‌ പ്രകാരവും അനാശാസ്യ പ്രവര്‍ത്തന നിരോധന നിയമ പ്രകാരവുമാണു കേസ്‌. സാമ്പത്തികലാഭത്തിനുവേണ്ടി നഗ്നത പ്രചരിപ്പിച്ചു എന്നാണ്‌ എഫ്‌.ഐ.ആറില്‍ രേഖപ്പെടുത്തിരിക്കുന്നത്‌. പ്രതി സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശ്യത്തോടെ സിനിമയിലും പരസ്യങ്ങളിലും ഉള്‍പ്പെടെ നഗ്നത പ്രദര്‍ശിപ്പിച്ച്‌ അഭിനയിച്ചു, സോഷ്യല്‍ മീഡിയയിലൂടെയും പോണ്‍ സൈറ്റുകളിലൂടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണു പോലീസ്‌ എഫ്‌.ഐ.ആറില്‍ പറയുന്നത്‌.

നടി ശ്വേതാ മേനോന്‍ സിനിമയിലും പരസ്യങ്ങളിലും അല്ലാതെയും അശ്ലീലരംഗങ്ങള്‍ അഭിനയിച്ച് ഇത്തരം ദൃശ്യങ്ങള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ വഴിയും സാമൂഹികമാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിച്ചെന്നാണ് പരാതിക്കാരന്റെ ആരോപണം. ‘വള്‍ഗറായ സെക്‌സ് സിനിമ നടി’യാണെന്ന കുപ്രസിദ്ധി ദുരുപയോഗംചെയ്ത് കച്ചവടം ചെയ്യുകയാണെന്നും സ്വന്തം അശ്ലീലവീഡിയോകള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീലരംഗങ്ങളടക്കം പ്രചരിപ്പിച്ച് ലൈംഗികത മാര്‍ക്കറ്റ് ചെയ്യുകയാണെന്നും ആരോപിച്ചിട്ടുണ്ട്.

പണം സമ്പാദിക്കാന്‍ ഇനിയും സെക്‌സ് വേഷങ്ങള്‍ ചെയ്യുമെന്ന് നടി പ്രഖ്യാപിച്ചു. ഗര്‍ഭനിരോധന ഉറയുടെ പരസ്യവീഡിയോ അശ്ലീലസൈറ്റിലൂടെ ഇതിനോടകം കണ്ടത് 30 കോടിയോളം ആളുകളാണ്. ലോകത്തെ ഏറ്റവും സെക്‌സിയായ സ്ത്രീ താനാണെന്നാണ് നടി ഒരു അഭിമുഖത്തില്‍ പറഞ്ഞിട്ടുള്ളത്. രതിനിര്‍വേദം, പാലേരി മാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളിലെ അശ്ലീലരംഗങ്ങള്‍ ഉപയോഗിച്ച് അശ്ലീലസൈറ്റുകളില്‍ വീഡിയോപ്രചരിപ്പിച്ചു. യൂട്യൂബിലും ഗൂഗിളിലും നടിയെക്കുറിച്ച് തിരഞ്ഞാല്‍ ഇത്തരം നിരവധി അശ്ലീല ചിത്രങ്ങളും വീഡിയോകളും ലഭിക്കും- തുടങ്ങിയ ആരോപണങ്ങളും പരാതിയിലുണ്ട്.

ഇത്തരം അശ്ലീലസൈറ്റുകളിലെ വീഡിയോകളിലൂടെ കോടിക്കണക്കിന് രൂപ നടി സമ്പാദിക്കുന്നു. നടിയുടെ സഹായത്തോടെ സെക്‌സ്-മയക്കുമരുന്ന് മാഫിയായയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നടിയുടെ ഇത്തരം അശ്ലീലവീഡിയോകള്‍ താന്‍ കാണാന്‍ ഇടയായത് ഹൈക്കോടതി പരിസരത്തുവെച്ചാണെന്നും മാര്‍ട്ടിന്‍ മേനാച്ചേരിയുടെ ഹര്‍ജിയിലുണ്ട്.

ജൂലൈ 30-നാണു കോടതിയില്‍ പരാതി എത്തിയത്‌. കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌. വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ശ്വേത അഭിനയിച്ച പരസ്യചിത്രങ്ങളിലെയും സിനിമകളിലെയും ഇന്റിമേറ്റ്‌ രംഗങ്ങള്‍ സോഷ്യല്‍ മീഡിയയിലും അശ്ലീല വെബ്‌ സൈറ്റുകളിലും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. ഇപ്പോഴത്തെ പരാതിക്കുപിന്നില്‍ അമ്മ സംഘടനയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നീക്കങ്ങളാണ്‌ എന്നാണു കരുതുന്നത്‌.