Featured Spotlight

മണിയൻപിള്ള രാജുവിന്റെ പുത്രൻ നിരഞ്ജ് സഞ്ചരിച്ച വാഹനത്തില്‍ KSRTC ബസിടിച്ചു; രക്ഷപെട്ടത് തലനാരിഴയ്ക്ക് !

നടൻ മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജു സഞ്ചരിച്ച വാഹനത്തിൽ കെഎസ്ആർടിസി ബസിടിച്ച് അപകടം. ‘മസ്തിഷ്കമരണം’ എന്ന സിനിമയുടെ പ്രമോഷൻ പരിപാടികൾക്കായി പോകുന്നതിനിടെയാണ് നിരഞ്ജും സഹതാരങ്ങളും സഞ്ചരിച്ച കാറിൽ ബസ് ഇടിച്ചത്.

ഒരു വളവ് തിരിയുന്നതിനിടെയാണ് ബസ് കാറുമായി കൂട്ടിയിടിച്ചതെന്നും വാഹനം തകർന്നുവെങ്കിലും താൻ ഉൾപ്പെടെയുള്ള താരങ്ങൾ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും നിരഞ്ജ് പ്രതികരിച്ചു.

മണിയൻപിള്ള രാജു വാഹനാപകടത്തിൽപ്പെട്ട് ദിവസങ്ങൾക്കകമാണ് മകനും അപകടത്തിൽപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ഫെബ്രുവരി ആറിന് രാത്രി തിരുവനന്തപുരം ക്ലബ്ബിന് മുന്നിൽ വെച്ച് മണിയൻപിള്ള രാജു ഓടിച്ചിരുന്ന കാർ ബൈക്കുമായി കൂട്ടിയിടിച്ചിരുന്നു. അപകടത്തിന് ശേഷം അദ്ദേഹം വാഹനം നിർത്താതെ പോയത് വലിയ വിവാദമായിരുന്നുവെങ്കിലും, പിന്നീട് പോലീസ് സ്റ്റേഷനിൽ ഹാജരാകുകയും ഭയം കാരണമാണ് നിർത്താതിരുന്നതെന്ന് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *