സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ നേരിട്ട് കാണാന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ ജയസൂര്യ. തലൈവരോടൊപ്പമുള്ള ചിത്രങ്ങള്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് ജയസൂര്യ പങ്കുവെച്ചത്.
” ഓര്‍മ്മ വെച്ച നാള്‍ മുതല്‍ ഇങ്ങനെയൊരു കൂടിക്കാഴ്ചയ്ക്കായി കാത്തിരിയ്ക്കുകയായിരുന്നു. സൂപ്പര്‍സ്റ്റാര്‍ എന്ന പദവിയ്ക്കപ്പുറം ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ലൊരു മനുഷ്യനാണ് അദ്ദേഹം. ഈ ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സഹായിച്ച സഹോദരന്‍ ഋഷഭ് ഷെട്ടിയ്ക്ക് ഒരുപാട് നന്ദി. ദൈവത്തിനും ഒരുപാട് നന്ദി.” -ജയസൂര്യ കുറിയ്ക്കുന്നു
ജയ് ഭീം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ”തലൈവര്‍ 170”. ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനായി കഴിഞ്ഞ ദിവസമാണ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തി തിരുവനന്തപുരത്ത് എത്തിയത്. പത്ത് ദിവസത്തെ ചിത്രീകരണത്തിനായാണ് അദ്ദേഹം എത്തിയത്. വെള്ളായണി കാര്‍ഷിക കോളജിലും ശംഖുമുഖത്തെ ഒരു വീട്ടിലുമായാണ് ചിത്രീകരണം നടക്കുന്നത്. അമിതാഭ് ബച്ചന്‍, മഞ്ജു വാരിയര്‍, ഫഹദ് ഫാസില്‍,റിതിക സിങ്, ദുഷാര വിജയന്‍, റാണ ദഗുബാട്ടി തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.