Celebrity

ഒരു പാട്ടായാലോ….? ; പാര്‍വതിക്കൊപ്പം പാട്ടുമായി അച്ചുക്കുട്ടനും

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ശ്രദ്ധേയ വേഷങ്ങളില്‍ തിളങ്ങി കുടുംബപ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് പാര്‍വതി കൃഷ്ണ. സംഗീത സംവിധായകനും ഗായകനുമായ ബാലഗോപാലാണ് പാര്‍വതിയെ വിവാഹം ചെയ്തത്. 2020 ഡിസംബറിലാണ് പാര്‍വതിക്ക് ഒരു ആണ്‍ കുഞ്ഞ് പിറന്നത്. തന്റേയും കുടുംബത്തിന്റേയും ഓരോ വിശേഷങ്ങളും പാര്‍വ്വതി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മറ്റു താരങ്ങളെ പോലെ യൂട്യൂബിലൂടെ എപ്പോഴും പുത്തന്‍ വിശേഷങ്ങളുമായി എത്താറുണ്ട് താരം. വ്ളോഗിങ്ങില്‍ വളരെ സജീവമാണ് നടി.

മകന്റെ ജനനം മുതല്‍ ഓരോ വിശേഷങ്ങളും പാര്‍വ്വതി ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മകന്‍, അച്യൂത് എന്ന അച്ചുക്കുട്ടന്‍ പ്രേക്ഷകര്‍ക്കും പ്രിയങ്കരനാണ്. ഇപ്പോള്‍ മകനൊപ്പമുള്ള പാട്ടുമായി എത്തിയിരിയ്ക്കുകയാണ് പാര്‍വതി. ഒരു പാട്ടായാലോ എന്ന ക്യാപ്ഷനോടെയാണ് അച്ചുക്കുട്ടനോടൊപ്പമുള്ള പാട്ടുമായി പാര്‍വതി എത്തിയത്. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍ എന്ന ചിത്രത്തിലെ കണ്ണാം തുമ്പീ പാടാമോ…എന്ന ഗാനമാണ് പാര്‍വ്വതിയും അച്ചുക്കുട്ടനും ചേര്‍ന്ന് പാടുന്നത്. ഒരു വരിയുടെ പകുതി പാര്‍വ്വതി പാടുമ്പോള്‍ ബാക്കി അച്ചുക്കുട്ടന്‍ പാടുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിയ്ക്കുന്നത്. അച്ചുക്കുട്ടന്റെ കൊഞ്ചലോടെയുള്ള പാട്ടിന് നിരവധി പേരാണ് കമന്റുമായി എത്തുന്നത്.

നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജയേഷ് പത്തനാപുരത്തിന്റെ സൂര്യനും സൂര്യകാന്തിയും എന്ന ടെലിഫിലിമിലൂടെ പാര്‍വതി അഭിനയരംഗത്തേക്ക് വരുന്നത്. ശേഷം നിരവധി മ്യൂസിക് ആല്‍ബങ്ങളില്‍ അഭിനയിച്ച താരം കെ.കെ രാജീവ് ഒരുക്കിയ പരമ്പരകളായ അമ്മമാനസം, ഈശ്വരന്‍ സാക്ഷി എന്നിവയിലൂടെയും ബൈജു ദേവരാജ് ഒരുക്കിയ രാത്രിമഴയിലൂടേയും ശ്രദ്ധനേടുകയായിരുന്നു. ഫഹദ് ഫാസിലിന്റെ മാലിക്കിലെ ഡോ. ഷെറിന്‍ അന്‍വര്‍ എന്ന പാര്‍വതിയുടെ കഥപാത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. 

https://www.instagram.com/reel/Cy5sIL6PdhM/?utm_source=ig_web_copy_link