Movie News

ആര്യ സീസണ്‍ 3 ട്രെയിലര്‍ പുറത്ത്: ദുര്‍ഗയെ പോലെ സുസ്മിത സെന്‍

രാം മധ്വാനിയുടെ ക്രൈം ഡ്രാമയായ ആരി സീസണ്‍ 3 യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഗുണ്ടാകളുടെ ലോകത്ത് നിന്ന് തന്റെ മൂന്നു കുട്ടികളെ രക്ഷിക്കുന്ന സുസ്മിതയെട്രെയിലറില്‍ കാണാം. ആര്യ തന്റെ താമസസ്ഥലം ഉപേക്ഷിച്ച് മറ്റൊരു കോട്ടയില്‍ താമസിക്കുന്നതായി കാണാം.

സുസ്മിതയുടെ വോയിസ് ഓവറോഡുകൂടിയാണ് സീസിണ്‍ 3 എത്തിയിരിക്കുന്നത്. ഗുണ്ടകളോട് പേരാടുന്ന ഗുണ്ടയായി സുസ്മിത സെന്‍ ട്രെയിലറില്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. മായാ സരവോ, ഗീതാഞ്ജലി കുല്‍ക്കര്‍ണി എന്നിവരും അഭിനയിക്കുന്ന ഷോയുടെ നിര്‍മാണം റാം മധ്വാനി ആണ്. നവംബര്‍ 3 ഡിസ്‌നി ഹോട്ട്‌സ്റ്ററില്‍ റിലീസ് ചെയ്യും.

ഡച്ച് നാടക പരമ്പരയായ പെനോസയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമ. ഈ ഷോയ്ക്ക് അടുത്തിടെ മികച്ച നാടക പരമ്പരയ്ക്കുള്ള ഇന്റർനാഷണൽ എമ്മി അവാർഡിനുള്ള നോമിനേഷൻ ലഭിച്ചു.